Saturday, August 31, 2013

മരണം മടക്കമില്ലാത്ത യാത്രയോ അതോ അവസാനമോ


മരണത്തിന്‍റെ മുന്നില്‍ ലോകത്തുള്ള സകല ജീവജാലങ്ങളും ഒരുപോലെയാണ് ഒരു പക്ഷേ ഒരു ജീവന്‍ മറ്റൊരു ജീവന്‍ നില നില്‍ക്കാന്‍ വേണ്ടിയുള്ളതാണോ എന്ന് പോലും സംശയം തോന്നിയിട്ടുള്ള ഒരുപാട് നിമിഷങ്ങള്‍  അത് വിശപ്പിന്ന് വേണ്ടിയിട്ടായാലും സ്വയരക്ഷക്ക് വേണ്ടിയിട്ടുള്ളതായാലും നമ്മുടെ ചുറ്റുപാടുകളില്‍ നിന്ന് നേരിട്ടോ അല്ലാതേയോ കാണേണ്ടി വന്നിട്ടുള്ളവരാകും നമ്മളില്‍ പലരും.

ഓരോ ജീവജാലവും ജനിക്കും മരിക്കും മരണ ശേഷം അതില്‍ ചിലര്‍ ഓര്‍മ്മകളായി നില നില്‍ക്കും ചിലര്‍ എന്നന്നേക്കുമായി ഓര്‍മ്മകളില്‍ നിന്നും ഭൂമിയില്‍ നിന്നും ഇല്ലാതാവുകയും ചെയ്യും.

മരണം അതൊരു വളരെ രസകരമായ ഒരു അവസ്ഥ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത് എന്താണതിന്‍റെ രുചി എന്നറിയാനുള്ള ഒരു ആകാംഷയും.

"ഞാന്‍ മരിക്കുമെന്ന് എനിക്കറിയാം പക്ഷേ ഞാന്‍ മരിച്ചത് ഞാനറിയുമോ..?,,

ഞാന്‍ ഒരുപാട് ആളുകളുമായിട്ട് മരണമെന്ന വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട് പക്ഷേ എന്തൊക്കെയായാലും മതപരമായ രീതിയില്‍ അല്ലാതെ മരണത്തെ നോക്കി കാണുമ്പോള്‍ എനിക്ക് ഇതുവരെ വ്യക്തമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല.

മതപരമായി പറയുകയാണെങ്കില്‍ മരണമെന്നത്‌ വേദനാജനകവും മരണ ശേഷം നരകം സ്വര്‍ഗ്ഗം എന്നിങ്ങനെ രണ്ട് സ്ഥലങ്ങള്‍ ഉണ്ടെന്നും അവിടെ ഈ തുച്ഛമായ കാലം ഭൂമിയില്‍ നല്ല രീതിയില്‍ ദൈവത്തില്‍ വിശ്വസിച്ച് ജീവിച്ചവര്‍ക്ക് സ്വര്‍ഗ്ഗത്തിലും അല്ലാത്തവര്‍ക്ക് നരകത്തിലും ആയിരിക്കും പിന്നീടുള്ള ജീവിതമെന്നും.

പക്ഷേ എല്ലാ മതക്കാരും പറയുന്ന ഒരു കാര്യമാണ് അവരുടെ മതക്കാരും അവരുടെ ദൈവവും അവര്‍ക്ക് വേണ്ടി ദൈവം ഉണ്ടാക്കിയിട്ടുള്ള സ്വര്‍ഗ്ഗവും അപ്പോള്‍ മറ്റുള്ള മതക്കാര്‍ക്കും അവരുടെ ദൈവങ്ങള്‍ ഇത് പോലെ സ്വര്‍ഗ്ഗവും നരകവുമെല്ലാം ഉണ്ടാക്കിയിട്ടുണ്ടാവുമല്ലോ.

അങ്ങെനെയെങ്കില്‍ ആരെ പിടിച്ചു സ്വര്‍ഗത്തിലിടും ഒരു ദൈവത്തിന്‍റെ വിശ്വാസികള്‍ മറ്റുള്ള ദൈവങ്ങളുടെ കണ്ണില്‍ നരകത്തില്‍ താമസിക്കേണ്ടവരല്ലേ.

എന്തായാലും കാത്തിരുന്ന് കാണാം അല്ലെ ..!


''മരണമേ നിനക്ക് മുന്നില്‍ ഞാന്‍ അര്‍പ്പിക്കുന്നു ചുടു ചോര നിറമുള്ള റോസാ പുഷ്പങ്ങള്‍ ''

മരണമണി മുഴങ്ങുമ്പോഴും ഓര്‍ക്കുന്നില്ല ഒരാളും 

മരണം എന്നാ സത്യം തനിക്കും ഉണ്ടെന്ന്

അതോരിക്കല്‍ തനിക്കു വേണ്ടിയും മുഴങ്ങുമെന്ന്

ഒരിക്കലെങ്കിലും ഓര്‍ത്താല്‍ ചെയ്യുമോ തെറ്റ് വല്ലതും ജീവിതത്തില്‍ 

മരണം വരുമെന്ന ചിന്തയില്‍ ജീവിച്ചിട്ടു കാര്യമില്ല 

മരണം അതാണ്‌ നല്ലതെന്നു തോന്നിയിട്ടും കാര്യമില്ല

മരിക്കാതെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്ന്  
തോന്നുന്ന നിമിഷത്തില്‍

മരണത്തെ പഴിച്ചിട്ട് കാര്യമൊന്നും ഇല്ലതാനും ......!
.
.
.
.
.
.
സത്യത്തില്‍ ജനിച്ചതാണോ തെറ്റ് ....?

ഓര്‍ക്കുക: മതവും ദൈവവും ഏതായാലും മരണം മടക്കമില്ലാത്ത ഒരു യാത്രയോ അവസാനമോ ആണ്.

8 comments:

  1. മരണം ഒരു യാത്രയാവാം .ഒരു തുടക്കം മറ്റൊരു യാത്രയുടെ തുടക്കം.

    ReplyDelete
    Replies
    1. അങ്ങനെയും വിചാരിക്കാം ..!

      Delete
  2. കൊള്ളാം.. എന്തായാലും കാത്തിരുന്ന് കാണാം ...!

    ReplyDelete
    Replies
    1. അതെ വരുന്നിടത്ത് വെച്ച് വരട്ടെ... അഭിപ്രായം അറിയിച്ചതിന് നന്ദി ശ്യാം ഭായ് .. :)

      Delete
  3. എന്തായാലും മരിച്ചിട്ട് വന്ന് പറയാം. ഒക്കുമെങ്കില്‍!

    ReplyDelete
    Replies
    1. ഞാന്‍ ആദ്യം മരിക്കുകയാണെങ്കില്‍ ഞാനും വന്നു പറഞ്ഞു തരാം .. ഒക്കുകയാണെങ്കില്‍

      അഭിപ്രായം അറിയിച്ചതിന് നന്ദി അജിത്ത് ഭായ് ..!

      Delete
  4. ന്റെ നെച്ചൂസേ ഞാനും ചെറുപ്പത്തില്‍ വിചാരിച്ചിരുന്നു...ചോദ്യപേപ്പറുമായി മുന്‍ കര്‍നക്കിര്‍ എത്തുമെന്നും ഉത്തരം പറഞ്ഞാല്‍ ആ സിറാത്ത് പാലം കടന്ന് അപ്പുറത്തെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്നും. ഇപ്പോള്‍ എത്രയാ മതം?. എന്തോരം ചോദ്യപേപ്പര്‍ ,എത്ര ആല്‍ ഫാ കോഡുകള്‍ വേണ്ടിവരും?. ചോദ്യകര്‍ത്താക്കല്‍ എത്ര വേണ്ടിവരും? നന്മയും തിന്മയും അവിടുന്നാണ് തീരുമാനിക്കുന്നതെങ്കില്‍ തിനമയുടെ കാരണം അവിടുന്നല്ലേ?..സ്വന്തം മക്കള്‍ തീയില്‍ കിടന്ന് പൊള്ളിപ്പിടയുന്നത് കാണാന്‍ എത്ര തെറ്റുചെയ്തവരാണെങ്കിലും അമ്മയ്ക്ക് സാധിക്കുമോ?പിന്നെയാണോ പടച്ചതമ്പുരാന് സാധിക്കുന്നത്?.ഇപ്പൊ ഇങ്ങനെയൊക്കെയാ ചിന്തിക്കുന്നത്.

    ReplyDelete
    Replies
    1. അതേതായാലും നന്നായി തുമ്പി .... മരണത്തെക്കുറിച്ച് ചിന്തിച്ചാല്‍ സത്യം പറഞ്ഞാല്‍ പേടിയല്ല ഒരുമാതിരി ഉത്തരമില്ലായ്മയാണ് .


      ഏതു മതക്കാരന്‍റെ മരണമാണ് സത്യത്തില്‍ ശരിയായ മരണം ..?

      Delete

താങ്കളുടെ വിലയേറിയ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.

Popular Posts