Saturday, August 10, 2013

നമ്മുടെ സ്വന്തം കുബ്ബൂസ്



നാട്ടില്‍ നിന്നും യാത്ര തിരിക്കുന്നതിന്റെ മുന്‍പ് ഒരുപാട് സൂഹൃത്തുക്കള്‍ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് സൌദിയില്‍ വന്നാല്‍ ഭക്ഷണ കാര്യത്തില്‍ പേടിക്കേണ്ട ആവശ്യമില്ല അതായത്  പട്ടിണി കിടക്കേണ്ടി വരില്ല നാല് കുബ്ബൂസ് കിട്ടണമെങ്കില്‍ ഒരു റിയാല്‍ കൊടുത്താല്‍ മതി എന്നൊക്കെ . 

അവര് പറഞ്ഞത് ശരിയാണ് ഒരു റിയാലെങ്കിലും ഉള്ളവന് ഒരു ദിവസം വയറു നിറയ്ക്കാന്‍ ഒരു റിയാലിന്റെ ഖുബൂസ് ധാരാളമാണ്. ഈ കഴിഞ്ഞു പോയ നോമ്പിന്  സത്യം പറഞ്ഞാല്‍ എന്നും ഖുബൂസ് തന്നെയായിരുന്നു ശരണം (കാരണം വൈകുന്നേരം നമ്മുടെ നാട്ടിലെ പത്തിരി , ചപ്പാത്തി പോലുള്ള നോമ്പ് തുറ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ബുദ്ധിമുട്ട്).

ഞാന്‍ സൌദിയില്‍ വന്നിട്ട് ഖുബൂസ് എന്ന് പറയുന്ന സാധനം ഒന്ന് കഴിക്കണം എന്ന് ആഗ്രഹിച്ചു കുറെ നടന്നിട്ടുണ്ട് കാരണം എവിടെയാണ് ഇത് കിട്ടുന്നത് എന്നെനിക്കറിയില്ല റൂമില്‍ ഉച്ചയ്ക്കും വൈകുന്നേരവും ചോറ് ആണ് ഉണ്ടാക്കാറ്. അങ്ങനെ എന്‍റെ ആഗ്രഹം എന്‍റെ അന്നത്തെ സഹമുറിയനായ ചങ്ങാതിയോട്‌ പറഞ്ഞു അങ്ങനെ അവന്‍ പറഞ്ഞു തന്ന സ്ഥലത്തേക്ക് പോയി എന്നിട്ട് ഞാന്‍ അവനോടു ഫോണ്‍ വിളിച്ചു പറഞ്ഞു ഇന്ന് ഖുബൂസ് വാങ്ങിയിട്ടുണ്ട് ചോറ് ഉണ്ടാക്കുന്നില്ല എന്ന്  എന്നിട്ട് റൂമില്‍ വന്നു ഉച്ചയ്ക്ക് ഉണ്ടാക്കിയ കറി എടുത്തു ഖുബ്ബൂസും കൂട്ടി കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇവന്മാരെല്ലാം ഇത്രയേറെ പറഞ്ഞു പുകഴ്ത്തിയിരുന്ന ഖുബ്ബൂസ് ഇതാണോ എന്ന് വിചാരിച്ചത്. (പിന്നീടാണ് ഞാന്‍ അറിഞ്ഞത് ഞാന്‍ ഖഴിച്ച ഖുബ്ബൂസ് പല തരത്തില്‍ ഉണ്ടെന്ന് ഞാന്‍ കഴിച്ചത് ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയതാണെന്നും ).

സാധാരണയായി ഗോതമ്പ് പൊടി , ഈസ്റ്റ്‌ , ഉപ്പ് എന്നിവയാണ് കുബ്ബൂസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് . ഹുബ്സ് എന്ന് അറബിയില്‍ ഉള്ള പേര് മറ്റു രാജ്യക്കാര്‍ വിളിക്കുന്നതാണ് കുബ്ബൂസ്. സൌദിയില്‍ ഉള്ള എല്ലാ വലിയ സൂപ്പര്‍ മാര്‍കറ്റുകളില്‍ എല്ലാം കുബ്ബൂസ് നിര്‍മ്മിക്കുന്ന വലിയ മഷീനുകള്‍ നമുക്ക് കാണാവുന്നതാണ് നല്ല രസമുള്ള കാഴ്ചയാണത് ഞാന്‍ ഒരുപാട് പ്രാവശ്യം നോക്കി നിന്നിട്ടുണ്ടത്.  നമ്മുടെ കേരളത്തില്‍ നമ്മള്‍ ചോറ് ഉപയോഗിക്കുന്നത് പോലെ ഇവിടെ വ്യാപകമായി ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുവാണിത്. ഇത് വ്യാവാസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇവിടുത്തെ ഗവണ്മെന്റ് സാമ്പത്തിക സഹായങ്ങള്‍ നല്കാറുണ്ട്.
(കുബ്ബൂസ് നിര്‍മ്മിക്കുന്ന വലിയ മെഷീന്‍ )

കുബ്ബൂസ് എന്ന ഭക്ഷണ വസ്തു പല രാജ്യക്കാരും ഇവിടെ സൗദി അറേബ്യയില്‍ നിര്‍മ്മിച്ച്‌ കച്ചവടം ചെയ്യുന്നുണ്ട് അതിനെല്ലാം വിത്യസ്തമായ രുചികളാണ് (പാകിസ്ഥാനി , മിസിരി ,ഇറാനി , പലസ്തീനി ) അതിന്‍റെ കൂടെ അവരുടേതായ രുചികളില്‍ ഉള്ള കൂട്ടുകറികളും ഉണ്ടാവും.

6 comments:

  1. നമ്മടെ സ്വന്തം കുബ്ബൂസ്

    ReplyDelete
    Replies
    1. താങ്കളുടെ അഭിപ്രായത്തിന് നന്ദി അജിത്ത് ഭായ്

      Delete
  2. ത്വാതികമായ ഈ അവലോകനം നന്നായി.കുബ്ബൂസും പച്ചവെള്ളവും.

    ReplyDelete
    Replies
    1. അഭിപ്രായത്തിന്ന നന്ദി അനീഷ്‌ ഭായ്

      Delete
  3. കുബ്ബൂസ് എനിക്കിഷ്ടമാണ്.

    ReplyDelete
    Replies
    1. ഖുബൂസ് ഞാനും ഇഷ്ട്ടപെട്ടുപോയി .

      Delete

താങ്കളുടെ വിലയേറിയ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.

Popular Posts