Sunday, August 25, 2013

അതിമോഹം വരുത്തിയ ആപത്ത്



ബസ് ഇറങ്ങി റോഡിന്‍റെ ഇടതു സൈഡിലൂടെ തീയേറ്റര്‍ ലക്ഷ്യമാക്കി നടന്നു സിനിമ തുടങ്ങാല്‍ ഇനിയും സമയമുണ്ട് എന്താ ചെയ്യാ എന്ന് വിചാരിച്ച് തീയേറ്ററിന്‍റെ ചുറ്റുപാടൊക്കെ കുറെ നേരം നോക്കി കണ്ടു പിന്നെ വേറെ ഒരു പ്രശ്നം കൂടിയുണ്ട് നാട്ടുകാര്‍ ആരെങ്കിലും കണ്ടാല്‍ ഭയങ്കര പ്രശ്നമായിരിക്കും വീട്ടിലറിയും ചീത്ത കിട്ടും എന്നെല്ലാം ആലോചിച്ചു തീയേറ്ററിന്‍റെ അടുത്തുള്ള മതിലില്‍ ചാരി നില്‍ക്കുമ്പോള്‍ ഒരാള്‍ ഗേറ്റിന്‍റെ അടുത്ത് വന്നു ഒരു ന്യൂസ് പേപ്പര്‍ നിലത്ത് വിരിക്കുന്നു. എന്താണ് പരിപാടി എന്നെനിക്ക് മനസ്സിലായില്ല.

ചിലപ്പോള്‍ വല്ല മാജിക്കുകാരനും ആയിരിക്കും എന്ന് വിചാരിച്ച് ഞാന്‍ അയാളെ തന്നെ സൂക്ഷിച്ചു നോക്കി നിന്നു . അയാള്‍ മെല്ലെ ആ വിരിച്ച പേപ്പറില്‍ ഇരുന്നു എന്നിട്ട് കീശയില്‍ നിന്ന് മൂന്ന് നിറത്തിലുള്ള കോയിന്‍സുകള്‍ എടുത്തു പച്ച , മഞ്ഞ , ചുവപ്പ്..!

മെല്ലെ രണ്ടു പേര്‍ അയാളുടെ അടുത്തേക്ക് വന്നു എന്നിട്ട് കീശയില്‍ നിന്നും ഒരു അമ്പത് രൂപ എടുത്തു പച്ചയില്‍ വെച്ചു കോയിന്‍സ് എടുത്തു നോക്കിയതിന് ശേഷം അമ്പതു രൂപ വെച്ചയാള്‍ക്ക് നൂറു രൂപ കൊടുത്തു.

ങേ.. ഇത് കണ്ടതും ഞാന്‍ മെല്ലെ എന്‍റെ കീശയില്‍ ഒന്ന് കയ്യിട്ടു നോക്കി എന്‍റെ കീശയിലുള്ള കാശ് എന്‍റെ കയ്യില്‍ തന്നെയുണ്ട് മൊത്തം മുന്നൂറു രൂപ . എന്തായാലും അയാളുടെ അടുത്തൊന്നു പോയി നോക്കുക തന്നെ.

കുറച്ചു നേരം നോക്കി നിന്നു നല്ല രസം പച്ചയെ ഞാന്‍ മുസ്ലീം ലീഗായിട്ടും മഞ്ഞയെ ഭാരതിയ ജനതാ പാര്‍ട്ടിയായിട്ടും ചുവപ്പിനെ മാര്‍ക്കിസ്റ്റ് പാര്‍ട്ടിയായിട്ടും എനിക്ക് തോന്നി എല്ലാ പാര്‍ട്ടികളും അയാളുടെ കയ്യിന്‍റെയും പേപ്പറിന്‍റെയും ഇടയില്‍ കിടന്ന് തലങ്ങും വിലങ്ങും  പായുന്നു. എല്ലാ പാര്‍ട്ടികളെയും നിയന്ത്രിക്കുന്നത് ഒരാള്‍ മാത്രം വളരെ നല്ലൊരു കാഴ്ച്ചയായിരുന്നു അത് .

അപ്പോള്‍ പിറകില്‍ നിന്ന് ഒരുത്തന്‍ പറയുന്നു "ചുവപ്പില്‍ വെക്ക് ചുവപ്പില്‍ വെക്ക്" രണ്ടാമതൊന്നും ഞാന്‍ ആലോചിച്ചില്ല ഉണ്ടായിരുന്ന മുന്നൂറ് രൂപയില്‍ നൂറു രൂപ എടുത്ത് ചുവപ്പിന്‍റെ മുകളില്‍ തന്നെ വെച്ചു.

രണ്ടു മൂന്നു മിനിട്ടുകള്‍ക്ക് ശേഷം അയാള്‍ പച്ച മെല്ലെ പൊക്കി ഒന്നുമില്ല മഞ്ഞ പൊക്കി അതിലും ഒന്നുമില്ല ദൈവമേ ചുവപ്പിന്‍റെ ഉള്ളിലും ഒന്നും ഉണ്ടാവില്ലേ ..?

അങ്ങനെ അയാള്‍ ചുവപ്പും പൊക്കി അതാ അതിന്‍റെ ഉള്ളില്‍ ഒരു വെള്ള നക്ഷത്രം അപ്പോള്‍ പിറകില്‍ നിന്നും ആരോ പറയുന്നുണ്ടായിരുന്നു ആ ചെക്കന്‍റെ ഒരു ഭാഗ്യമെന്ന്.

കീശയിലുള്ള മുന്നൂറ് രൂപയില്‍ നിന്നും നൂറ് രൂപ കിഴിച്ചാല്‍ ഇരുന്നൂറ് രൂപ കയ്യിലുള്ള പഴയ നൂറു രൂപയും ഇപ്പോള്‍ കിട്ടിയ നൂറു രൂപയും കൂടി ഇരുന്നൂറ് രൂപ കൊണ്ട് വന്നത് മുന്നൂറ് രൂപ ലാഭം നൂറ് രൂപ .

ഹ ഹ ഈ പരിപാടി കൊള്ളാലോ എന്തായാലും സിനിമ തുടങ്ങുമ്പോഴേക്കും കുറച്ച് ഉണ്ടാക്കിയിട്ട് തന്നെ കാര്യം.

ആലോചിച്ചു നില്‍ക്കുമ്പോഴേക്കും പിറകില്‍ നില്‍ക്കുന്ന ആള്‍ പറയുന്നത് കേട്ടു പച്ചയില്‍ വെക്ക് 
 ഞാനൊന്ന് തിരിഞ്ഞു നോക്കി നേരത്തെ എന്നോട് ചുവപ്പില്‍ വെക്കാന്‍ പറഞ്ഞ ആ പഴയ ചേട്ടന്‍ തന്നെ എനിക്ക് വേണ്ടി ദൈവം അയച്ചിട്ടുള്ള ആള്‍ വേറെ ഒന്നും ചിന്തിച്ചില്ല പച്ചയില്‍ കിട്ടിയ നൂറും കയ്യില്‍ ഉണ്ടായിരുന്ന നൂറും ടോട്ടല്‍ ഇരുന്നൂറ് അങ്ങട് വെച്ചു.

പിറകില്‍ നില്‍ക്കുന്ന ചേട്ടന്‍ എന്‍റെ പുറത്തു തട്ടിക്കൊണ്ട് പറഞ്ഞു ഇതും നിനക്കുള്ളത് തന്നെ ഞാനൊരു ചെറു ചിരി സമ്മാനിച്ചു കൊണ്ട് പഴയ പോലെ കണക്കു കൂട്ടലുകള്‍ തുടങ്ങി.

അയാള്‍ ആദ്യം ചെയ്തത് പോലെ തന്നെ ഓരോന്നായി എടുത്തു പക്ഷേ രണ്ടാമതെടുത്ത ചുവപ്പില്‍ തന്നെയായിരുന്നു വീണ്ടും നക്ഷത്രം. ഞാന്‍ മെല്ലെ പിറകിലോട്ടൊന്ന് തിരിഞ്ഞു നോക്കി നമ്മടെ പഴയ ചേട്ടന്‍ അപ്പോഴും അവിടെ തന്നെയുണ്ട് "നിങ്ങളല്ലേ എന്നോട് പറഞ്ഞത് ഇത് എനിക്കുള്ളതാണെന്ന്" എന്ന് ഞാനെന്‍റെ മനസ്സില്‍ പറഞ്ഞു .

അത്ഭുതമെന്ന് പറയട്ടെ ഞാന്‍ മനസ്സില്‍ പറഞ്ഞത് ആ ചേട്ടന്‍ കേട്ട പോലെ എന്നോടുള്ള മറുപടി "കയ്യില്‍ വേറെ കാശില്ലേ പോയത് തിരിച്ച് പിടിച്ചിട്ട് പോയാല്‍ മതി" നിനക്ക് കിട്ടും തീര്‍ച്ച എനിക്ക് നിന്‍റെ കയ്യില്‍ വിശ്വാസമുണ്ട്.

ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി കീശയില്‍ ഇരുന്നൂറ് രൂപയുണ്ട് നഷ്ട്ടം നൂറു രൂപ അടുത്തതില്‍ ഇരുന്നൂറ് രൂപ കൂടി കിട്ടിയാല്‍ ടോട്ടല്‍ നാനൂറ് രൂപ അപ്പോള്‍ നൂറു രൂപ വീണ്ടും ലാഭം.

അതിനിടക്ക് നമ്മുടെ ആ ചേട്ടന്‍ പറയുന്നുണ്ട്  നിനക്ക് രാശി ചുവപ്പിലാ ചുവപ്പില്‍ ഇട്ടാല്‍ മതി. അങ്ങനെ ചുവപ്പില്‍ തന്നെ അവസാനത്തെ ഇരുന്നൂറ് രൂപയും ഇട്ടു. എന്ത് പറയാന്‍ അവാസാന പരീക്ഷണത്തിനും ഇട്ട കാശ് പോയി എന്ത് ചെയ്യണം എന്ന് ചിന്തിച്ചു നില്‍ക്കുമ്പോള്‍....."" .മുന്നില്‍ നിന്നും ഒരു ശബ്ദം " കയ്യില്‍ കാശില്ലങ്കില്‍ പിന്നെന്തിന്നാ ഇവിടെ വായും പൊളിച്ച് നില്‍ക്കുന്നത്".

അണ്ടി പോയ അണ്ണനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ നമ്മുടെ ആ പഴയ മതിലിന്‍റെ അടുത്ത് പോയി നിന്ന് കൊണ്ട് അങ്ങോട്ട്‌ നോക്കി അപ്പോഴും നമ്മുടെ ആ പഴയ ചേട്ടന്‍ അവിടെ നിന്നു കൊണ്ട് വേറെ ഒരുത്തനെ കൊണ്ട് കളിപ്പിക്കുന്നു.

ഏകദേശം സിനിമ തുടങ്ങാന്‍ പതിനഞ്ചു മിനിട്ടുകള്‍ മാത്രമുള്ളപ്പോള്‍ അവിടെ ഒരു ഉന്തും തള്ളും നടക്കുന്നു എന്നോട് പണം വെക്കാന്‍ വേണ്ടി പറഞ്ഞ ആള്‍ മറ്റേ ആളുടെ ഷര്‍ട്ടില്‍ പിടിച്ചിരിക്കുന്നു. എന്നിട്ട് അയാള്‍ ഇരുന്നിരുന്ന ന്യൂസ് പേപ്പര്‍ വലിച്ചു കോയന്‍സുകള്‍ താഴെ വീണു കിടക്കുന്നു കളി നടത്തിയിരുന്ന ആളെ അടിച്ചോടിക്കുന്നു . എല്ലാം ശുഭം...!

താഴെ വീണു കിടന്നിരുന്ന കോയന്‍സുകള്‍ കളിക്കാന്‍ നിര്‍ദേശം തന്നിരുന്ന ആള്‍ എടുത്തു കീശയിലിട്ടു നടന്നു പോവുന്നു അയാള്‍ക്ക്‌ പിറകില്‍ ഞാനും നടന്നു എന്‍റെ കയ്യില്‍  വീട്ടിലേക്ക് പോവാനുള്ള കാശ് പോലുമില്ല .

എന്തായാലും നടക്കുക തന്നെ കുറച്ചു ദൂരം ചെന്നപ്പോള്‍ എന്‍റെ മുന്നില്‍ നടന്നിരുന്ന ആളുടെ അടുത്ത് ഒരു ഓട്ടോ വന്നു നിന്നു ഞാന്‍ അതിന്‍റെ അടുത്തൂ കൂടി നടന്നു പോവുന്നതിനിടയില്‍ ഓട്ടോയുടെ അകത്ത് നമ്മുടെ ആ കളി നടത്തിയിരുന്ന ആള്‍ ഇരിക്കുന്നു...!

പറഞ്ഞു വന്നത് എന്താണെന്നാല്‍ അതിമോഹം ആപത്താണ് എന്നും അതിമോഹത്താല്‍ ചതിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഞാന്‍ അനുഭവിച്ചറിഞ്ഞു.

20 comments:


  1. "ചീട്ടാളുക്കൊരു മൂട്ടാള്."
    "അതിമോഹം ചക്രം ചവിട്ടും."
    "അനുഭവം ഗുരു."
    ആശംസകൾ

    ReplyDelete
    Replies
    1. ആശംസകള്‍ക്കും അഭിപ്രായം അറിയിച്ചതിനും നന്ദി മാലങ്കോട് സര്‍ :)

      Delete
  2. അതിമോഹം ആപത്ത് തന്നെയാണ്...

    വിശദമ്മയി ഇവിടെയുണ്ട്... സമയം കിട്ടുമ്പോൾ വായിക്കണം

    http://njaanumenteorublogum.blogspot.com/2013/07/blog-post.html

    ReplyDelete
    Replies
    1. തീര്‍ച്ചയായും വായിക്കാം ആരിഫ് ഭായ് ..!

      Delete
  3. അതിമോഹം ആപത്താണ് എന്നും അതിമോഹത്താല്‍ ചതിക്കപ്പെടാനുള്ള സാധ്യത കൂടുതല്‍ ആണെന്നും! അതൊരു നല്ല തിരിച്ചറിവ് ആണ് :)

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി ആര്‍ഷ .. :)

      Delete
  4. ഹഹ
    ഒന്ന് വച്ചാല്‍ രണ്ട് കിട്ടും

    ReplyDelete
    Replies
    1. അജിത്ത് സര്‍ നമസ്കാരം.

      അഭിപ്രായം അറിയിച്ചതിന് നന്ദി ..!

      Delete
  5. പണി കിട്ടി അല്ലേ?

    ReplyDelete
    Replies
    1. പണി കിട്ടിയത് കൊണ്ട് ഒരു പാഠവും പഠിച്ചു ...!

      അഭിപ്രായത്തിന് നന്ദി Pheonix Bird ... :)

      Delete
  6. അതിമോഹം ആപത്ത് തന്നെ

    നല്ല മെസ്സേജ്

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിന് നന്ദി ഷാജു ഭായ് ... :)

      Delete
  7. കിട്ടും, നല്ലത് കിട്ടും. മനസിലായില്ലേ.

    ReplyDelete
    Replies
    1. ഉവ്വ് മനസ്സിലായി .. അഭിപ്രായം അറിയിച്ചതിന് നന്ദി അനീഷ്‌ ഭായ് ..! :)

      Delete
  8. കൊള്ളാം നല്ല രസികന്‍ അവതരണം എഴുത്ത് തുടരുക ..!

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി ..!

      Delete
  9. "പച്ചയെ ഞാന്‍ മുസ്ലീം ലീഗായിട്ടും മഞ്ഞയെ ഭാരതിയ ജനതാ പാര്‍ട്ടിയായിട്ടും ചുവപ്പിനെ മാര്‍ക്കിസ്റ്റ് പാര്‍ട്ടിയായിട്ടും എനിക്ക് തോന്നി എല്ലാ പാര്‍ട്ടികളും അയാളുടെ കയ്യിന്‍റെയും പേപ്പറിന്‍റെയും ഇടയില്‍ കിടന്ന് തലങ്ങും വിലങ്ങും പായുന്നു. എല്ലാ പാര്‍ട്ടികളെയും നിയന്ത്രിക്കുന്നത് ഒരാള്‍ മാത്രം വളരെ നല്ലൊരു കാഴ്ച്ചയായിരുന്നു അത്"

    നല്ല വരികള്‍..... ,കൊള്ളാം നല്ല കാഴ്ച്ചപ്പാട് .. വളരെ നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിന് നന്ദി രമേശ്‌ ഭായ് ..!

      Delete
  10. ഇത് ഒരുതരം അടവാണ് ഇത്തരക്കാരുടെ; ഇവര്‍ സംഘമായിട്ടാണ് വരിക; കുറച്ചു പണം തട്ടികഴിയുമ്പോള്‍ എന്തെങ്കിലും കശപിശ ഉണ്ടാകി കടന്നു കളയും. ചിലപ്പോള്‍ ഇവരുടെ സംഘാഗങ്ങള്‍ തന്നെ പോലീസ്കാരുടെ വേഷമിട്ടു വരുന്നതായും കണ്ടിട്ടുണ്ട്.
    അതിമോഹം എന്നും ആപത് തന്നെ.

    ReplyDelete
    Replies
    1. അതെ മുകേഷ് ഒരുപാട് തട്ടിപ്പുകള്‍ നാട്ടില്‍ ഇത് പോലെ നടക്കുന്നു ...!

      തട്ടിപ്പ് ജീവിതമാര്‍ഗമാക്കി സുഭിക്ഷമായി ജീവിക്കുന്ന എത്ര ആളുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്.

      അഭിപ്രായത്തിന്ന്‍ നന്ദി ..:)

      Delete

താങ്കളുടെ വിലയേറിയ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.

Popular Posts