Saturday, October 5, 2013

കുഞ്ഞാണിയുടെ സ്വപ്നാടനങ്ങള്‍ (കടല്‍--- ~ ഭാഗം - 1)

എന്‍റെ പേര് കുഞ്ഞാണി.

ഞാന്‍ ജനിച്ചത്‌ എന്തിനാണെന്നോ ജീവിക്കുന്നത് എന്തിനാണെന്നോ അറിയാതെ ഉലകം ചുറ്റും വാലിഭനായി ഭൂമിക്കൊരു ഭാരമായി ജീവിക്കുന്നു.

എന്‍റെ യാത്രകള്‍ സ്വപ്നങ്ങളിലൂടെ ആയതിനാല്‍ ഈ യാത്രകള്‍ക്ക് അതിര്‍ വരമ്പുകളില്ല.

ആര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ഞാന്‍ പോവും ആരും കാണാത്ത കാഴ്ചകള്‍ ഞാന്‍ കാണും ആരും കേള്‍ക്കാത്ത ശബ്ദങ്ങള്‍ ഞാന്‍ കേള്‍ക്കും.

വരൂ എന്‍റെ കൂടെ ഞാന്‍ പറഞ്ഞു തരാം എന്‍റെ സ്വപ്ന യാത്രകള്‍ .

ചിലപ്പോള്‍ ഈ യാത്രയില്‍ നിങ്ങള്‍ക്ക് യാഥാര്‍ഥ്യങ്ങള്‍ക്കതീതമായ പലതും അനുഭവിക്കേണ്ടി വരും.

യാത്രകള്‍ തുടങ്ങുന്നത് എന്തിനാണെന്ന് എനിക്കറിയില്ല പക്ഷെ എന്‍റെ സ്വപ്‌നങ്ങള്‍ എനിക്കെന്നും നല്ല ഓര്‍മ്മകളും വളരെ വലിയ ഗുണപാഠങ്ങളും നല്‍കിയിട്ടുണ്ട്.

ഇന്ന് നമുക്ക് കടലിന്‍റെ അടിത്തട്ടിലുള്ള രാജ്യമായ ആഴിയിലേക്കു പോവാം . അവിടെ എനിക്കൊരു കൂട്ടുകാരന്‍ ഉണ്ട് അവന്‍റെ പേര് മേര്‍മീന്‍ (ഇവനൊരു മീന്‍ വര്‍ഗത്തില്‍ പെട്ട മനുഷ്യനാണ്) അവന് ഞാന്‍ പറയുന്നത് മനസ്സിലാവും എന്‍റെ വികാര വിചാരങ്ങള്‍ തിരിച്ചറിയും.

ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ അവനെ പരിചയപ്പെട്ടത്‌ കടല്‍ കാണാനുള്ള കൊതിയുമായി വീട്ടില്‍ നിന്നും ആരോടും പറയാതെ കോഴിക്കോട് കടപ്പുറത്തുള്ള കടല്‍ പാലത്തിന്‍റെ മുകളില്‍ നില്‍ക്കുമ്പോള്‍ താഴെ പൂഴിയില്‍ വന്നു വെയില്‍ കായുകയായിരുന്ന അവനെ ഞാന്‍ ആദ്യമായി കാണുന്നത് .

സത്യത്തില്‍ ആകാംഷയോടെ മാത്രമേ എനിക്കവനെ ആദ്യകാഴ്ചയില്‍ സമീപിക്കാന്‍ കഴിഞ്ഞത് .

ഉടുതുണിയില്ലാതെ ഇങ്ങനെ കിടക്കാന്‍ നിനക്ക് നാണമില്ലേടാ എന്നാ എന്‍റെ ചോദ്യത്തിന് അവന്റെ മറുപടി നാം ആരാണെന്ന് നമുക്ക് നന്നായി അറിയാമെങ്കില്‍ ഉടുതുണിയുടെ ആവശ്യമില്ല എന്നായിരുന്നു.

പക്ഷെ അന്നവന്‍ പറഞ്ഞതിന്‍റെ പൊരുള്‍ എനിക്ക് മനസ്സിലായിരുന്നില്ല പക്ഷെ അവനുമായുള്ള യാത്രകളില്‍ അവന്‍ പറഞ്ഞതിന്‍റെ സത്യാവസ്തകള്‍ എനിക്ക് മനസ്സിലായി തുടങ്ങിയിരുന്നു.

എന്തായാലും ഇന്നെന്താണാവോ അവന്‍ എനിക്ക് കാട്ടിത്തരാന്‍ പോവുന്നത് എന്നറിയാനുള്ള ആകാംഷയില്‍ ഞാന്‍ കടല്‍ക്കരയില്‍ നില്‍ക്കുമ്പോള്‍ അങ്ങ് ദൂരെ നിന്നും ഒരു കുഞ്ഞു തിരയുടെ കൂടെ ഒഴുകി ഒഴുകി വരുന്നുണ്ടായിരുന്നു അവന്‍ .

സത്യത്തില്‍ കരയില്‍ ജീവിക്കുന്ന ജീവികളേക്കാളും മുന്‍ഗണന കടലില്‍ ജീവിക്കുന്ന ജീവികള്‍ക്ക് തന്നെയാണ് എന്ന് അവന്‍ പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്‌ കാരണം ഭൂമിയുടെ മുക്കാല്‍ ഭാഗവും ഇവരുടെ വാസ സ്ഥലമാണല്ലോ ..!

അതിനേക്കാളുപരി ജീവന്‍റെ അങ്കൂരവും കടലില്‍ നിന്നാണല്ലോ ..!

സംസാരത്തിനിടയില്‍ ഞങ്ങള്‍ കരയില്‍ നിന്നും ആഴിയിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു.


16 comments:

  1. SPLASH എന്നൊരു സിനിമയുണ്ട്.
    കടലില്‍ നിന്ന് വരുന്ന ഒരു മത്സ്യകന്യകയുടെ കഥ

    എന്തായാലും സ്വപ്നാടനം തുടരുക

    ആശംസകള്‍

    ReplyDelete
    Replies
    1. ഹ ഹ ... അജിത്‌ അഭിപ്രായം അറിയിച്ചതിന് ഒരായിരം നന്ദി .. :)

      Delete
  2. മത്സ്യ കന്യകന്റെ കഥയാണോ.. വേഗമാവട്ടെ അടുത്ത ഭാഗം.

    ReplyDelete
    Replies
    1. തീര്‍ച്ചയായും അനീഷ്‌ ഭായ് .. :)

      അഭിപ്രായം അറിയിച്ചതിന്ന്‍ നന്ദി ..!

      Delete
  3. ആഴക്കടലിലെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കാം...

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിന്ന്‍ നന്ദി മനോജ്‌ ഭായ് .. :)

      Delete
  4. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    ആശംസകള്‍....

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിന്ന്‍ നന്ദി കുറ്റിലഞ്ഞിക്കാരന്‍... :),,,, :)

      Delete
  5. Hai..Riyas Bai......കുറച്ചു കൂടി എഴുതിയതിനു ശേഷം ‘തുടരും’ എന്നു പറയുകയായിരുന്നു നല്ലത്....പെട്ടെന്നു തൂടരുക....

    ReplyDelete
    Replies
    1. ആകാംഷഭാരിതമായ അവസ്ഥയില്‍ കാത്തിരിപ്പിന്‍റെ സുഖം ലഭിക്കാന്‍ ഇത് പോലുള്ള നിറുത്തലുകള്‍ അനിവാര്യമാണെന്ന് എനിക്ക് തോന്നി ...!


      തീര്‍ച്ചയായും തുടരും

      അഭിപ്രായത്തിന്ന് നന്ദി അന്നൂസ് ... :)

      Delete
  6. സ്വപ്നം കാണൽ തുടരട്ടെ..
    ശേഷം ആഴിയിൽ ?

    ReplyDelete
    Replies
    1. തീര്‍ച്ചയായും .. അതെ ആഴിയിലേക്കെത്താന്‍ ഇനിയും ഒരുപാട് വഴികള്‍ താണ്ടേണ്ടതുണ്ട് ..!

      അഭിപ്രായം അറിയിച്ചതിന്ന്‍ നന്ദി ശിഹാബ് മദാരി ഭായ് ..:)

      Delete
  7. കടലിലെക്കഥയായത്കൊണ്ട് വ്ലളരെ രസകരമായിരിക്കാം. എങ്കിലും ആരംഭത്തിൽ തന്നെ സ്വപ്നയാത്രയാണെന്നുള്ള പരിചയപ്പെടുത്തൽ വേണ്ടിയിരുന്നില്ല. അത് കഥാന്ത്യത്തിൽ വെളിപ്പെടുന്ന രീതിയിൽ ആക്കാമായിരുന്നു.

    ReplyDelete
    Replies
    1. അതെ ശരിയാണ് തുമ്പി ...പക്ഷെ സ്വപ്ന കഥകള്‍ ഒരുപാട് പറയാന്‍ ബാക്കിയുണ്ട് അത് കൊണ്ടാണ് ആദ്യമേ തന്നെ ആമുഖമെന്ന നിലക്ക് തുറന്നു പറയാന്‍ എന്നെ പ്രേരിപ്പിച്ചത് ...!

      അഭിപ്രായത്തിന്ന് നന്ദി ... :)

      Delete

  8. ആഴിയുടെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങാനുള്ള ഈ ശ്രമം കൊള്ളാം പോരട്ടെ
    ആഴിക്കഥയുടെ മറ്റു ഭാഗങ്ങൾ, എഴുതുക അറിയിക്കുക
    പിന്നൊരു കാര്യം പറയട്ടെ ചെറിയ ചിത്രങ്ങൾ ഓരോ വശങ്ങളിലേക്ക് മാറ്റി കൊടുക്കുക
    ചിത്രങ്ങൾ സ്വയം വരച്ചതാണോ അതോ കടമെടുതതാണോ? എങ്കിൽ ചിത്രത്തിനു താഴെ
    അതിന്റെ source credit കൊടുക്കുക. ആശംസകൾ

    ReplyDelete
    Replies
    1. ആദ്യമായി അഭിപ്രായത്തിന് നന്ദി സൂചിപ്പിച്ചു കൊള്ളട്ടെ ...!

      തീര്‍ച്ചയായും ഈ ചിത്രങ്ങള്‍ ഗൂഗിള്‍ ഇമേജ്സെര്‍ച്ച്‌ വഴി തിരഞ്ഞെടുത്തതാണ് (ഞാന്‍ വരച്ചതല്ല).

      പക്ഷേ ഏത് സൈറ്റില്‍ നിന്നാണ് എടുത്തതെന്ന് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല.

      ഇനിമുതല്‍ ഇതുപോലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചോളാം .. :)

      Delete

താങ്കളുടെ വിലയേറിയ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.

Popular Posts