Friday, February 28, 2014

മരുഭൂമിയിലെ പുഷ്പ സൗരഭ്യം - യാമ്പു പുഷ്പമേള


സൗദി അറേബ്യയുടെ തുറമുഖ നഗരമായ യാംബുവില്‍ എട്ടു വര്‍ഷങ്ങളായി നടത്തപ്പെട്ടുന്ന പുഷ്പമേളയുടെ തുടര്‍ച്ചയായി ഈ വര്‍ഷവും (2014)  നടത്തപെട്ട പുഷ്പമേള മനോഹാരിത കൊണ്ടും ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനി എന്ന ബഹുമതി കൊണ്ടും ഗിന്നസ് ബുക്ക്‌ ലോക റെക്കോര്‍ഡില്‍ ഇടം പിടിക്കുകയും ചെയ്തു.


ഇപ്പോള്‍ നിലവിലുള്ള റെക്കോര്‍ഡ്‌ തിരുത്തിക്കുറിച്ചു കൊണ്ടുള്ള ഈ പുഷ്പ പരവതാനി ഒരുക്കിയിരിക്കുന്നത് 10712.75 ചതുരശ്ര മീറ്ററില്‍ ഏഴു വിധത്തിലുള്ള മൂന്ന് ലക്ഷത്തിലധികം ചെടികളാല്‍ ക്രമീകരിച്ചിരിക്കുന്നു.



പുഷ്പാലങ്കാര വര്‍ണനകള്‍ കൈക്കോര്‍ത്തു കൊണ്ടുള്ള ഈ പുഷ്പ സമുദ്രമായ കാഴ്ച ഏതൊരാളുടെയും മനംകുര്‍ളിക്കുന്നത് തന്നെയാണ്.


ഫെസ്റ്റിവലിന്‍റെ ഭാഗമായി കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വിവിധ തരത്തിലുള്ള കലാപരിപാടികളും കലാവിരുന്നുകളും നടക്കാറുണ്ട്.


ജിദ്ധ,തബൂക്,മക്ക,മദീന തുടങ്ങിയ വിദൂര സ്ഥലങ്ങളില്‍ നിന്ന് പോലും പുഷ്പമേള കാണാന്‍ നിരവധി ആളുകള്‍ യാംബൂവില്‍ എത്താറുണ്ട്. 


വിവിധ തരത്തിലുള്ള പക്ഷികളും അലങ്കാര മത്സ്യങ്ങളും ചെടികളും കാഴ്ച്ചക്കാര്‍ക്ക് വേണ്ടി  പ്രദര്‍ശിപ്പിക്കുവാനും വില്‍പ്പനക്കും വേണ്ടി പാതയ്ക്കിരുവശവും കച്ചവട സ്ഥാപനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.



കരകൌശല വസ്തുക്കളും അറേബ്യയുടെ തനതായ പഴമകള്‍ വിളിച്ചോതുന്നതുമായ ഒരുപാട് സ്റ്റാളുകള്‍ ഇവിടെ സജീവമായി കാണാറുണ്ട്.



പ്രവേശനം പൂര്‍ണമായും സൗജന്യമാണിവിടെ പക്ഷേ ചില ദിവസങ്ങളില്‍ കുടുംബ സമേതം മാത്രമേ ഇവിടെ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ദൂര സ്ഥലങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വരുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഇതാണ്.

22 comments:

  1. വളരെ നന്നായിട്ടുണ്ട് . യാമ്പുവിനെ കുറിച്ചറിയാൻ താങ്കളുടെ വർണനകൾ ഉപകാരപ്രദമാണ് .അഭിനന്ദനങ്ങൾ അറിയിക്കുന്നു .

    ReplyDelete
    Replies
    1. അഭിനന്ദനങ്ങള്‍ക്കും വായനക്കും നന്ദി അറിയിക്കുന്നു .... :)

      Delete
  2. നേരിൽ കാണുന്നതുപോലെ... Thanks :)

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി ഹരിനാഥ് ഭായ് ... :)

      Delete
  3. പൂക്കള്‍ പൂക്കും തരുണം... :)

    ReplyDelete
    Replies
    1. അതെ തരുണമൊരുക്കി യാമ്പു സന്ദര്‍ശകരെ കാത്തിരിക്കുന്നു.

      സന്ദര്‍ശനത്തിന് നന്ദി അനീഷ്‌ ഭായ്.... :)

      Delete
  4. Kannam pattiyilenkilum..ninte photo kandappol kzhayude bangi manasilayee...orappayum ponnam

    ReplyDelete
    Replies
    1. ഷാജിക്ക തീര്‍ച്ചയായും പോയി കാണണം ... നല്ല രസമുണ്ട് പക്ഷേ കഴിഞ്ഞ വര്‍ഷം നമ്മള്‍ പോയി കണ്ടിരുന്നില്ലേ അത്ര ഭംഗിയുണ്ടോ ഇല്ലയോ എന്ന് കണ്ടതിനു ശേഷം പറയണം.

      Delete
  5. മരുപ്പൂക്കാലം
    ഭംഗിയായി പകര്‍ത്തിയിട്ടുണ്ടല്ലോ

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിന് നന്ദി അജിത്‌ ഭായ് .... :)

      Delete
  6. ഈ അറിവുകൾ ആദ്യം ....ലോകത്തിന്റെ പല കോണിൽ എന്തൊക്കെ പരിപാടികൾ നടക്കുന്നു ...നന്ദി ....

    ReplyDelete
    Replies
    1. ഇത് വഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി റെജിന്‍ ഭായ് .... :)

      Delete
  7. https://www.facebook.com/photo.php?v=10203614307137317

    ReplyDelete
    Replies
    1. ഈ ന്യൂസ്‌ ഞാന്‍ ഒരു പ്രാവശ്യം മീഡിയ വണ്‍ ചാനലില്‍ കണ്ടിരുന്നു ....!

      Delete
  8. നന്നായി.
    യാംബുവിലുള്ള മറ്റു കാഴ്ചകളെ പറ്റി കൂടി പറയാമായിരുന്നു.

    ReplyDelete
    Replies
    1. തീര്‍ച്ചയായും വരും പോസ്റ്റുകളില്‍ യാംബുവിനെക്കുറിച്ച് ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം സലിം ഭായ് .

      സന്ദര്‍ശനത്തിന്ന് നന്ദി ... :)

      Delete
  9. കൊതിപ്പിക്കുന്ന ചിത്രങ്ങള്‍ ,,, നല്ല വിവരണം,

    ReplyDelete
    Replies
    1. അഭിപ്രായത്തിന്നും സന്ദര്‍ശനത്തിനും നന്ദി ഫൈസല്‍ ഭായ് .... :)

      Delete
  10. എല്ലായിടത്തും ഇപ്പോൾ പൂക്കൾ മാത്രം .

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിന് നന്ദി അമ്മു ... :)

      Delete

താങ്കളുടെ വിലയേറിയ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.

Popular Posts