എന്നേക്കുറിച്ച്



എന്‍റെ പേര് റിയാസ് നെച്ചിയന്‍, 

സ്വദേശം മലപ്പുറം ജില്ലയുടെ  ഏകദേശം മധ്യ ഭാഗത്തായി  മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ നിന്നും 12 കിലോ മീറ്ററോളം അകലെ മഞ്ചേരി കാളികാവ് റോഡിന്‍റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ഒരു ഏറനാടന്‍ കാര്‍ഷിക ഗ്രാമമായ തിരുവാലിയില്‍ .


ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ ഉള്ളിലൊതുക്കുകയും, മൌനത്തിന്‍റെ മൂടുപടത്തില്‍ ഒതുങ്ങിക്കൂടുകയും ചെയ്യുന്ന ഒരു ഗ്രാമ ഭൂമിയാണ് തിരുവാലി. ചുറ്റിലും മലനിരകള്‍ കാവല്‍ നില്‍ക്കുകയും വയലും, തോപ്പും, കൈത്തോടും പ്രകൃതി രമണീയതയുടെ ആടയാഭരണങ്ങളായി വാരിയണിഞ്ഞു നില്‍ക്കുന്ന ഒരു ഭൂമിശാസ്ത്രമാണ് തിരുവാലിയുടേത്.  


ചെറുപ്പത്തില്‍ തിരുവാലിയിലെ ശിശുവിദ്യാലയത്തില്‍  നിന്നും ഒന്നാം ക്ലാസ്സിലേക്കുള്ള യാത്ര എന്നത് എന്‍റെ ജീവിതത്തിലെ വലിയൊരു സംഭവം തന്നെയായിരുന്നു കാരണം അന്നാണ് ഞാന്‍ ആദ്യമായി സ്കൂളിലേക്ക് പോയത് അന്ന് മുതല്‍ പത്ത് വര്‍ഷകാലം ജീ.എച്ച്.എസ്.എസ് തിരുവാലി എന്ന സ്കൂളില്‍ പഠിച്ചു.


അതിന് ശേഷം പഠനം ഉപേക്ഷിച്ചു വല്ല ജോലിയും ചെയ്താലോ എന്ന് ഉദ്ദേശിച്ചു നടന്നു അതിനൊരു കാരണവും ഉണ്ട് ഏകദേശം ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ഏട്ടന്‍റെ കടയില്‍ കച്ചവടത്തിന് സഹായിക്കാന്‍ നില്‍ക്കാറുണ്ടായിരുന്നു .


കൂടെ പഠിച്ചവരെല്ലാം തുടര്‍ പഠനത്തിന്ന്‍ പോവുന്നത് കാരണമുള്ള അപകര്‍ഷതാബോധം  ഒരു വര്‍ഷത്തിന് ശേഷം വീണ്ടും പഠിക്കാന്‍ വേണ്ടി എന്നേ മഞ്ചേരിയിലുള്ള കോ-ഓപ്പറേറ്റിവ് കോളേജില്‍. എത്തിച്ചു.
അതിനിടക്ക് പൂര്‍ത്തിയാക്കിയതും അല്ലാത്തതുമായ പല പല കോഴ്സുകള്‍.. അനുഭവത്തിലൂടെയും പഠനത്തിലൂടെയും ആര്‍ജിക്കാന്‍ കഴിഞ്ഞു. 

ഒരു തരത്തിലുള്ള മുന്‍ധാരണകളും ഇല്ലാത്ത ജീവിതം എന്ന് തന്നെ പറയാം അതിനിടക്ക് ഒന്ന് രണ്ട് കമ്പനികളില്‍  ഏഴു വര്‍ഷത്തോളം ജോലി ചെയ്തു തികച്ചും യാദൃശ്ചികമായി  ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ വിവാഹവും നടന്നു.

ഭാര്യ സമീറയും മോള്‍  ദാനയും  ഉപ്പയും ഉമ്മയും രണ്ട് അനുജന്മാരും  എട്ട് ഏട്ടന്മാരും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന ഒരു ചെറിയ കുടുംബം.


ജനിച്ചു വളര്‍ന്ന നാടിന്‍റെയും വീടിന്‍റെയും എനിക്ക് വേണ്ടപ്പെട്ടവരുടേയും ഓര്‍മകള്‍ അയവിറക്കി  സൗദിഅറേബ്യയില്‍  ഒരു കമ്പനിയില്‍ ജോലി ചെയ്ത്  സാധാരണക്കാരനായ പ്രവാസിയായി ജീവിക്കുന്നു.


എന്‍റെ നിത്യ ജീവിതത്തിലെന്ന പോലെ കൂടുതല്‍  അറിയാനും പരിചയപ്പെടാനും താല്‍പര്യമുള്ളവര്‍ക്ക് വേണ്ടി എന്‍റെ ഫൈസ്ബുക് അക്കൌണ്ട് ഇവിടെ ചേര്‍ക്കുന്നുണ്ട്.

No comments:

Post a Comment

താങ്കളുടെ വിലയേറിയ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.

Popular Posts