Wednesday, August 14, 2013

വിവാഹം എന്ന ഭാഗ്യപരീക്ഷണം.



വിവാഹം എന്നാല്‍ എന്ത് എന്നതിനെ കുറിച്ച് നമുക്ക്  ഒറ്റവാക്കില്‍ പറയാന്‍ കഴിയുന്ന ഉത്തരം സ്ത്രീയും പുരുഷനും ഭാര്യ ഭര്‍ത്താക്കന്മാരായി മാറുന്ന ചടങ്ങ് എന്നാണ് . വിവാഹം കഴിയുന്നതോടു കൂടി  അവര്‍ക്ക് ഒരുമിച്ച് ജീവിക്കാനും പരസ്പരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനും അവരുടെ തലമുറകളെ സൃഷ്ട്ടിക്കാനും വളര്‍ത്താനും ഉള്ള അവസരം മതപരമായും  സാമൂഹികപരമായും നിയമപരമായും ലഭ്യമാവുന്നു.


സത്യത്തില്‍ വിവാഹം എന്നത് മനുഷ്യ ജീവിതത്തില്‍ ഒരു സുപ്രധാനമായ കടമ്പയാണ് അതില്‍ വീഴ്ച്ച വരുത്തിയാല്‍ ജീവിത കാലം മുഴുവന്‍ അതിനെ പഴിച്ചു ജീവിക്കേണ്ടി വരും. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ദാമ്പത്യ ജീവിതത്തില്‍ സ്നേഹത്തിന്‍റെ തോത് വര്‍ദ്ധിപ്പിക്കും. വിവാഹ ജീവിതത്തില്‍ പരസ്പരം ഉള്ള വിട്ടു വീഴ്ചകള്‍ ഏതൊരു ദാമ്പത്യത്തിന്റെയും നിര്‍ണായക ഘടകമാണ് ഭര്‍ത്താവ് ബുദ്ധിയും ഭാര്യ ആത്മാവുമായിരിക്കുന്നതാണ് യഥാര്‍ത്ഥ ദാമ്പത്യം.

വിവാഹം എന്ന് പറയുന്നത് സത്യത്തില്‍ സ്വന്തം ജീവിതം വെച്ചുള്ള ഒരു നറുക്കെടുപ്പ്‌ ആണ് കിട്ടിയാല്‍ ബംബര്‍ അടിക്കും അഥവാ കിട്ടിയില്ലങ്കില്‍ കീറി കളയാന്‍ കഴിയുകയും ഇല്ല. 

വിവാഹത്തെക്കുറിച്ച് കുറിച്ച് പറയുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു തമാശയായി ഓര്‍മ വരുന്നത്  ഓര്‍ഡിനറി എന്ന മലയാള സിനിമയില്‍ നിയാസ് ബിജു മേനോനോട് പറയുന്ന ഒരു സംഭാഷണമാണ്  
"സുഗു ഏട്ടന്‍ ഒരു കല്യാണമൊക്കെ കഴിക്കണം ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ".

ചില രാജ്യങ്ങളില്‍ സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിച്ചിട്ടുണ്ട് എന്നാലും ഏറെക്കുറേ രാജ്യങ്ങളില്‍ സ്ത്രീപുരുഷ വിവാഹത്തിന് മാത്രമാണ് നിയമപരമായി അംഗീകാരമുള്ളു .

ഫിലിപ്പീന്‍സ് പോലുള്ള ചില രാജ്യങ്ങളില്‍ ഉഭയസമ്മതത്തോടു  കൂടിയ ഉടമ്പടി പ്രകാരമുള്ള  വിവാഹവും നിയമപരമായി അംഗീകരിച്ചിട്ടുണ്ട് ഇങ്ങനെ ഉള്ള വിവാഹങ്ങള്‍ക്ക് ഒരു നിശ്ചിത കാലാവധി വരെ  ഭാര്യാഭര്‍തൃ ബന്ധം തുടരാം അതിനു ശേഷം അവര്‍ക്കു രണ്ടുപേര്‍ക്കും സമ്മതമാണെങ്കില്‍ ആ ബന്ധം നിയമപരമായി സ്ഥിരപ്പെടുത്താനും സാധിക്കും.

എല്ലാ രാജ്യങ്ങളിലും വിവാഹത്തിന്ന് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട് മതപരമായി കൂടിച്ചേര്‍ന്ന്  പ്രായപരിധി പലതരത്തില്‍ ആണ് നിശ്ചയിട്ടുള്ളത് പക്ഷേ സൗദി അറേബ്യ പോലുള്ള ചില ഇസ്ലാമിക രാജ്യങ്ങളില്‍ നിലവിലുള്ള അവസ്ഥയില്‍ വിവാഹ പ്രായം എത്രയാണെന്ന് സ്ഥിതീകരിക്കപ്പെട്ടിട്ടില്ല അവരുടെ രക്ഷകര്‍ത്താക്കള്‍ക്കാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള പൂര്‍ണ അവകാശം .

ഇന്ത്യന്‍ വിവാഹ നിയമത്തില്‍ പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും പരസ്പരം വിവാഹത്തിന് സമ്മതമാണെങ്കില്‍ ജാതിമത സമ്മതമോ ബന്ധുക്കളുടെ സമ്മതമോ ഇല്ലാതെ  ഇന്ത്യന്‍ പാര്‍ലിമെന്റ് 1954-ല്‍ കൊണ്ടു വന്ന സ്പെഷ്യല്‍ മാര്യേജ് ആക്ട്‌ പ്രകാരം നിയമപരമായി വിവാഹം കഴിക്കാനുള്ള അനുമതി നല്‍കുന്നുണ്ട്.

 ഇന്ത്യയെ പോലുള്ള ഒരു മതേതര രാജ്യത്ത് ജീവിക്കുന്ന ആളുകള്‍ക്ക് അവരുടെ മതപരമായ ആചാരങ്ങളോട് കൂടി വിവാഹം നടത്താന്‍ ഉള്ള അവകാശം ഇവിടുത്തെ ഏതൊരു പൌരനും ഉണ്ട് .

പ്രധാനമായും ഇന്ത്യയില്‍ മതപരമായി നടക്കുന്ന കുറച്ചു വിവാഹങ്ങളെ കുറിച്ച് താഴെ കൊടുത്തിട്ടുണ്ട് ഇതില്‍ ഇന്ത്യയിലെ എല്ലാ മതങ്ങളെയും ഉള്‍പ്പെടുത്താന്‍ എനിക്ക് സാധിച്ചിട്ടില്ല കാരണം അതിനേക്കുറിച്ചുള്ള  എന്‍റെ അറിവ് വളരെ പരിമിതമാണ്.

ഇസ്ലാമിക (മുസ്ലീം) വിവാഹം

മുസ്ലീം വിവാഹത്തെ നിക്കാഹ് എന്ന പേര് കൊണ്ടാണ് സൂചിപ്പിക്കുന്നത് ഇതാണ് ഇവരുടെ വിവാഹത്തിലെ  പ്രധാനമായ ഒരു ചടങ്ങ്. നിക്കാഹ് കഴിയുന്നതോടു കൂടെ സ്ത്രീയും പുരുഷനും ഭാര്യാ ഭര്‍ത്താക്കന്മാരായി മാറുന്നു . നിക്കാഹും പെണ്ണിനെ വരന്‍റെ വീട്ടിലേക്ക് കൊണ്ട് പോവുന്നതും അതേ ദിവസത്തില്‍ തന്നെയായിരിക്കും പക്ഷേ ചില സ്ഥലങ്ങളില്‍  നിക്കാഹ് കഴിഞ്ഞതിനു ശേഷം പെണ്ണിനെ വരന്റെ വീട്ടിലേക്കു കൊണ്ട് പോവുന്നതിനു വേറെ ഒരു ദിവസം തീരുമാനിക്കും പക്ഷേ നിക്കാഹിനോട് കൂടെ അവര്‍ക്ക് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ജീവിക്കുന്നത് പോലെ ജീവിക്കാനുള്ള അവകാശം മതവും സമൂഹവും നിയമവും അനുവദിച്ചു നല്‍കുന്നുണ്ട്.

സാധാരണയായി നിക്കാഹ് പള്ളിയില്‍((( ((മസ്ജിദ് ) വെച്ചാണ്‌ നടക്കാറ് ചില സ്ഥലങ്ങളില്‍ വധുവിന്റെയും വീട്ടില്‍ വെച്ചും നിക്കാഹ് നടക്കാറുണ്ട് . നിക്കാഹ് സമയത്ത് വരന്‍ വധുവിന്‍റെ രക്ഷിതാവില്‍ നിന്നും മഹറിന്(വിവാഹ മൂല്യം) പകരമായി വധുവിനെ സ്വീകരിച്ചതായി സമ്മതിക്കുന്നു .

 ഹൈന്ദവ(ഹിന്ദു) വിവാഹം

സാധാരണയായി ഹിന്ദു വിവാഹം നടക്കുന്നത് വധുവിന്‍റെ വീട്ടില്‍ വെച്ചോ ക്ഷേത്രത്തില്‍ വെച്ചോ ആണ് നടക്കാറ്. വധുവിന്‍റെ കഴുത്തില്‍ വരന്‍ താലി ചാര്‍ത്തുന്നതോട് കൂടി അവര്‍ ഭാര്യ ഭര്‍ത്താക്കന്മാരായി മാറും .

വിവാഹത്തിന്ന് മുന്നോടിയായി വധുവിന്‍റെയും വരന്‍റെയും ജാതകം പരസ്പരം ഒത്തു നോക്കുക എന്നത് ഹിന്ദുമത വിവാഹത്തിന്‍റെ ആദ്യ ചടങ്ങാണെന്ന് തന്നെ പറയാം .

ക്രിസ്ത്യൻ വിവാഹം

ഒരു സ്ത്രീയെയും പുരുഷനെയും ദൈവം ഒന്നിപ്പിച്ച് ഭാര്യാഭര്‍ത്താക്കന്മരാക്കുന്നതാണ് ക്രിസ്തീയ വിശ്വാസത്തില്‍ വിവാഹം എന്നത്. 

ക്രിസ്തീയ വിവാഹം നടക്കുന്നത് ചര്‍ച്ചുകളില്‍ (ക്രിസ്ത്യന്‍ പള്ളി) ആണ്. വിവാഹത്തിന്ന് മുന്നോടിയായി മനസമ്മതം എന്നൊരു ചടങ്ങു കൂടിയുണ്ട്ചര്‍ച്ചില്‍ വെച്ച് പള്ളി വികാരിയുടെ കാര്‍മികത്വത്തില്‍  ജനങ്ങളുടെ മുന്‍പില്‍ വെച്ച് പരസ്പരം വിവാഹ സമ്മതം നടത്തുക എന്നാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

19 comments:

  1. വൗ ...നല്ല ഒരു ലേഖനം ..കല്യാണം കഴിക്കാൻ പോകുന്നവർക്കും കഴിച്ചവർക്കും അങ്ങിനെ എല്ലാർക്കും വായിക്കാൻ പറ്റിയ നല്ലൊരു ലേഖനം .. അഭിനന്ദനങ്ങൾ റിയാസ് ...

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി പ്രവീണ്‍ ഭായ് .!

      Delete
  2. ഇത് മാത്രമല്ല മാഷേ, ഭാര്യയേയും സ്വന്തം അച്ഛനമ്മമാരെയും മാനേജ് ചെയ്യാന്‍ കൂടി പഠിച്ചിട്ടു മതി എന്നാണു എന്റെ അഭിപ്രായം.

    ReplyDelete
    Replies
    1. തീര്‍ച്ചയായും ശരിയാണ് Gini Gangadharan ഭായ്, അങ്ങനെ മാനേജ് ചെയ്യുന്നതിനാണ് പക്വത എന്ന് പറയുന്നത്, അങ്ങനെ പക്വത എത്തിക്കഴിഞ്ഞാല്‍ നമ്മുടെ വീട്ടുകാര്‍ തന്നെ ഒരു തീരുമാനത്തില്‍ എത്തും..!

      Delete
  3. ഇത് മാത്രമല്ല മാഷേ, ഭാര്യയേയും സ്വന്തം അച്ഛനമ്മമാരെയും മാനേജ് ചെയ്യാന്‍ കൂടി പഠിച്ചിട്ടു മതി എന്നാണു എന്റെ അഭിപ്രായം.

    ReplyDelete
  4. നന്നായിരിക്കുന്നു !!! :-)

    ReplyDelete
    Replies
    1. അഭിപ്രായത്തിന്ന് നന്ദി ശരത്... :)

      Delete
  5. ആദ്യം തന്നെ ഒറ്റവാക്കില്‍ പറഞ്ഞതു വേണ്ടായിരുന്നു.അത്ര സിമ്പിള്‍ ആയി ചിന്തിച്ചാണ് ഈ സംഭവം ഇത്രയും തമാശയായി മാറിയത്.

    ReplyDelete
    Replies
    1. ആദ്യം നിസ്സാരമായി കണ്ടാല്‍ ഏതു വലിയ കാര്യവും കുറച്ച് സിമ്പിള്‍ ആയി തോന്നും അനീഷ്‌ ഭായ് ..!

      Delete
  6. ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ!

    ReplyDelete
    Replies
    1. ശരിയാ അജിത്ത് ഭായ്. ( ഞാന്‍ അത് ഈ ലേഖനത്തില്‍ പറഞ്ഞത് വെറുതേ ഒരു തമാശക്ക് വേണ്ടിയാണ്)

      നമ്മളെ സ്നേഹിക്കാനും നമുക്ക് സ്നേഹിക്കാനും ഒരാളില്ലങ്കില്‍ പിന്നെ എന്താണ് ജീവിതം കൊണ്ടൊരു അര്‍ത്ഥം ..!

      Delete
  7. വിവാഹം എന്ന് പറയുന്നത് സത്യത്തില്‍ സ്വന്തം ജീവിതം വെച്ചുള്ള ഒരു നറുക്കെടുപ്പ്‌ ആണ് കിട്ടിയാല്‍ ബംബര്‍ അടിക്കും അഥവാ കിട്ടിയില്ലങ്കില്‍ കീറി കളയാന്‍ കഴിയുകയും ഇല്ല.

    വളരെ ശരിയായ നിരീക്ഷണം...

    ReplyDelete
    Replies
    1. വിനുവേട്ടാ താങ്കളുടെ അഭിപ്രായതിന്ന്‍ നന്ദി ..!

      Delete
  8. ! ഇങ്ങനെയൊക്കെ ചിന്തിച്ചു തുടങ്ങീന്നു വീട്ടില്‍ അറിഞ്ഞോ? :). നല്ല ലേഖനം ... ഇനിയും പോരട്ടെ പൊതു വിജ്ഞാനം . ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ആര്‍ഷ.

      എന്‍റെ ചിന്തകള്‍ വീട്ടില്‍ അറിഞ്ഞതിനാല്‍ വീട്ടുകാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ച വിവരം ഈ അവസരത്തില്‍ ഓര്‍മപ്പെടുത്തുന്നു.

      Delete
  9. ബാപ്പാ, എന്നെ ഒന്ന് പിടിച്ചു കേട്ടികൂ.. എന്ന് നേരെ പറഞ്ഞ പോരെ മോനെ.. ഇങ്ങിനെ വലിയ്കണ്ടം പോസ്റ്റ്‌ ഒക്കെ വേണോ..?

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി ശ്രീജിത്ത്‌ ഭായ് .. :)

      Delete

താങ്കളുടെ വിലയേറിയ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.

Popular Posts