Sunday, September 1, 2013

രാജാവേ രണ്ടു വടയും ഒരു കാപ്പിയും..!


ഇതിന്‍റെ തലക്കെട്ട്‌ കാണുമ്പോള്‍ എന്തായാലും നിങ്ങള്‍ക്കൊരു സംശയം ഉണ്ടാവാതിരിക്കാന്‍ വഴിയില്ല എന്താണിത് ''രാജാവേ രണ്ടു വടയും ഒരു കാപ്പിയും'' അത് നിങ്ങള്‍ക്ക് വഴിയെ മനസ്സിലായിക്കൊള്ളും .

കഥ തുടങ്ങുന്നത് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ഉള്ള ഇന്ത്യന്‍ കോഫീ ഹൌസ് എന്നാ സ്ഥാപനത്തെ ചുറ്റി പറ്റിയാണ് .

മഞ്ചേരിയില്‍ സാധാരണക്കാരുടെ മുമ്പില്‍ ഒരു വലിയ സംഭവം ആയാണ് ഇന്ത്യന്‍ കോഫി ഹൌസിന്റെ ശാഖ തുറന്നത് , ചൂടുള്ള മസാല ദോശയും വടയും ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ കൊതിയൂറുന്ന ഒരു തരം അനുഭൂതി

ഒരു ദിവസം പതിവ് പോലെ ഞാന്‍ കോഫി ഹൌസിലേക്ക് വെച്ച് പിടിച്ചു. അന്ന് ഒരു സംഭവം കൂടി എന്‍റെ കൂടെ ഉണ്ട് ഒരു പാവം കൂട്ടുകാരന്‍ ചെറുപ്പത്തില്‍ എന്‍റെ കൂടെ സ്കൂളില്‍ പഠിച്ചതായിരുന്നു.

ഞാന്‍ അവനേയും കൂടെ വിളിച്ചാണ് പോയത് അവന്‍ പഠിക്കുന്ന കാലം തൊട്ടേ ഒരു ബാലരമയും കൊണ്ടാണ് സ്കൂളില്‍ വരാറ് ഞങ്ങള്‍ അവനെ ബാലരമ എന്നാണ് വിളിച്ചിരുന്നത് വളര്‍ന്നപ്പോഴും അവന്‍റെ സ്വഭാവം പഴയത്പോലെ തന്നെയായിരുന്നു. അത് ചെറുതായൊന്ന് വേദനിപ്പിച്ചു കാലം മാറുമ്പോള്‍ കോലം മാറണം എന്നാ തത്ത്വം ഒന്ന് ഓര്‍ത്തു പോയി.

ഞാന്‍ അത്ര വല്ല്യ  സംഭവമൊന്നും ആയിട്ടല്ല, എന്നാലും എന്‍റെ കൂടെ ചെറുപ്പ കാലത്തുണ്ടായിരുന്ന ഒരു സൂഹൃത്തിനെ അങ്ങനെ കാണേണ്ടി വന്ന ഒരു സങ്കടം കാരണം അവന്‍റെ ഭാഗത്ത്‌ നിന്ന് ഞാന്‍ ഇങ്ങനെ ഒരു ജീവിതമല്ല പ്രതീക്ഷിച്ചിരുന്നത് ഇതെല്ലാം ഓര്‍ത്തു ഞാന്‍ നടന്നു കോഫി ഹൌസില്‍ എത്തി.

കോഫി ഹൌസിലെ സ്ഥിരം കസ്റ്റമറായ എനിക്ക് അവിടെ ഉള്ള ജോലിക്കാരുടെ സ്വീകരണം കുറച്ചു കൂടുതലായിരുന്നു ഞാനും വിട്ടു കൊടുക്കാറില്ല ഒരു വല്യ സംഭവം ആണെന്ന മട്ടിലായിരുന്നു എന്‍റെ അഭിനയവും .

ഓര്‍ഡര്‍ എടുക്കാന്‍ വേണ്ടി അവിടുത്തെ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ആള്‍ വന്നു എന്നോട് എന്താണ് വേണ്ടതെന്ന് ചോദിച്ചു ഞാന്‍ ഒരു മസാല ദോശയും ഒരു വടയും ഓര്‍ഡര്‍ ചെയ്തതിന് ശേഷം അവനോടു ചോദിച്ചു നിനക്കെന്താണ് വേണ്ടത്.

അപ്പോള്‍ അവന്‍ പറയുകയാ രാജാവേ എനിക്ക് രണ്ടു രണ്ടു വടയും ഒരു കാപ്പിയും മതി എന്ന് ഇത് കേട്ടതും അയാള്‍ എന്‍റെ മുഖത്തേക്ക് ഒരു നോട്ടം ഞാന്‍ അത് വരെ ഉണ്ടാക്കിയ സകല വിലയും ചീട്ടു കൊട്ടാരം കണക്കെ ഇടിഞ്ഞു തകര്‍ന്നു വീണു .

കഴിച്ചു കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങിയ ഞങ്ങള്‍ എന്‍റെ ഓഫീസ് ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ ഞാന്‍ അവനോടു ചോദിച്ചു നീ എന്തിനാ അയാളോട് അങ്ങനെ പറഞ്ഞത്.

അപ്പോള്‍ അവന്‍ പറയുകയാണ്‌ അയാളുടെ വേഷം കണ്ടപ്പോള്‍ അവനു ബാലരമയില്‍ ഉണ്ടായിരുന്ന വിക്രമാതിത്യനെ ഓര്‍മ്മ വന്നെന്ന് (ഇന്ത്യന്‍ കോഫി ഹൌസില്‍ ഭക്ഷണ സാധനങ്ങള്‍ കൊണ്ട് വരുന്ന ആളുകളുടെ യൂണിഫോം കണ്ടാണ്‌ അവന്‍ അങ്ങനെ പറഞ്ഞത്,വെള്ള വസ്ത്രവും രാജാക്കന്മാരാനെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഒരു വലിയ തൊപ്പിയും)

ഇത് പോലുള്ള ഒരു ചോദ്യം ഞാന്‍ ചോദിക്കണം എന്ന് വിചാരിച്ചിരുന്നു അത് അവനെ കൊണ്ട് സാധിപ്പിച്ചത്തിന്റെ നിര്‍വൃതിയില്‍ ഞാനൊന്ന് ആശ്വസിച്ചു സത്യത്തില്‍ എന്‍റെ മനസ്സിലും ഉണ്ടായിരുന്നു ബാലരമയില്‍ ഉണ്ടായിരുന്ന വിക്രമാദിത്യന്റെ ആ രൂപം.

25 comments:

 1. ഒന്ന് എഡിറ്റ് ചെയ്തോളൂ കേട്ടോ
  ചില വാക്യങ്ങള്‍ രണ്ടുതവണ വരുന്നുണ്ട്

  ReplyDelete
  Replies
  1. അജിത്ത് ഭായ് അതേതാണെന്ന് പറഞ്ഞു തന്നിരുന്നെങ്കില്‍ വലിയ സഹായമായിരുന്നു ..!

   Delete
  2. അജിത്ത് ഭായ് ശരിയാക്കിയിട്ടുണ്ട് വല്ല തെറ്റുകുറ്റങ്ങളും ഉണ്ടെങ്കില്‍ ഓര്‍മ്മപ്പെടുത്തണം.. നന്ദി

   Delete
 2. Replies
  1. അഭിപ്രായം അറിയിച്ചതിന് നന്ദി റിയാസ് ഭായ് ..... :)

   Delete
 3. Replies
  1. അഭിപ്രായത്തിന്ന് നന്ദി സ്വാലിഹ് ഭായ് ..!

   Delete
 4. ഈ ഡയലോഗ് മുമ്പ് കേട്ടിട്ടുണ്ട്. ഇന്ത്യന്‍കോഫീഹൌസില്‍ പോയി എന്‍റെയൊരു സുഹൃത്തും ഇതു പോലെ പറഞ്ഞിട്ടുണ്ട്

  ReplyDelete
  Replies
  1. അവരുടെ വേഷവിധാനങ്ങള്‍ കണ്ടാല്‍ ആര്‍ക്കും തോന്നും ഈ ഡയലോഗ് ...


   അഭിപ്രായം അറിയിച്ചതിന് നന്ദി സുനി ചേച്ചി ..!

   Delete
 5. രാജാക്കന്മാര്‍ വിളമ്പിതരുന്നത് തിന്നാന്‍ പ്രതേക ഫീലാ..

  ReplyDelete
  Replies
  1. അതെ അതെ .... അഭിപ്രായത്തിന്ന്‍ നന്ദി അനീഷ്‌ ഭായ് .. :)

   Delete
 6. Replies
  1. ആശംസകള്‍ക്കും അഭിപ്രായത്തിന്നും നന്ദി ഷാജു ഭായ് ... :)

   Delete
 7. മഞ്ചേരിയിലെ പാവങ്ങള്‍ക്ക് ചീഞ്ഞ തോര്‍ത്തു മുണ്ടും ഓട്ടവീണ ബനിയനും ഇട്ട ഹോട്ടെല്‍ ക്കാരെ അല്ലെ അറിയൂ പാവം കൂട്ടുകാരന്‍

  ReplyDelete
  Replies
  1. ഹി ഹി ഹി .. അഭിപ്രായത്തിന്ന് നന്ദി മൂസാ ഭായ് .. :)

   Delete
 8. മറ്റുള്ളവരെ കളിയാക്കുന്ന ശീലം മലയാളികള്‍ക്ക് കുറച്ചു കൂടുതല്‍ തന്നെയാണ്;
  അനുഭവ കഥകള്‍ ഇനിയും പോരട്ടെ !!
  ശ്രമിച്ചാല്‍ കുറച്ചു കൂടി നന്നാക്കി എഴുതാന്‍ കഴിയും, ഭാവുകങ്ങള്‍ !!

  ReplyDelete
  Replies
  1. സത്യമായിട്ടും കളിയാക്കി പറഞ്ഞതല്ല.

   അഭിപ്രായങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി ... :)

   Delete
 9. നന്നായിട്ടുണ്ട് രാജാവേ...

  ReplyDelete
  Replies
  1. അഭിപ്രായത്തിന്ന്‍ നന്ദി മനോജ്‌ ഭായ് ..!

   Delete
 10. അവസാനത്തെ ആ വാചകം ഇല്ലായിരുന്നെങ്കിൽ ഞാൻ ഈ പോസ്റ്റ് വെറുത്തേനെ ,

  അവന്റെ അത്രയും റിയാസിന് മാനസിക വളർച്ചയില്ലല്ലോ എന്ന് കരുതിയേനെ

  ReplyDelete
  Replies
  1. ആരിഫ് ഭായ് അഥവാ അങ്ങനെ വല്ലതും തോന്നിയാല്‍ അറിയിക്കണം. അഭിപ്രായം അറിയിച്ചതിന് നന്ദി ...!

   Delete
 11. haha കൊള്ളാം.. എന്നാലും റിയാസേ കോഫി ഹൌസിലെ മസാലദോശ ഒരു സംഭവം ആണ്.. കോഫിയും !! എന്‍റെ കുട്ടിക്കാലത്ത് അച്ഛന്റെ തറവാട് വീട്ടിലേക്ക് പോകുന്നതില്‍ രണ്ടു കാര്യങ്ങളാ എന്‍റെ പ്രലോഭനം (1) ട്രെയിന്‍ & ഓട്ടോ -എന്റെ പ്രിയ വാഹനങ്ങള്‍ , ഇതില്‍ കയറാം (2) കോഫി ഹൌസിന്നു അച്ഛന്‍ മസാല ദോശ വാങ്ങി തരും, പഴം പൊരിയും :)....

  ReplyDelete
  Replies
  1. ആര്‍ഷയുടെ പഴയകാല ഓര്‍മ്മകള്‍ പൊടി തട്ടിയെടുക്കാന്‍ ഞാനൊരു കാരണക്കാരന്‍ ആയതില്‍ സന്തോഷം.. :)


   അഭിപ്രായത്തിന് നന്ദി ..!

   Delete
  2. Well written. Thank you for the post.

   Delete

താങ്കളുടെ വിലയേറിയ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.

Popular Posts