എന്നാല്‍ നമുക്ക് യാത്ര തുടങ്ങാം താഴെ കാണുന്ന റോഡ് ആണ് ഊട്ടി റോഡ് എന്നറിയപ്പെടുന്ന നിലമ്പൂര്‍ റോഡ് . ഏകദേശം ഇവിടെ നിന്ന് 15 കിലോ മീറ്റര്‍ അകലെയാണ് നമ്മള് ഇന്ന് സന്ദര്‍ശിക്കാന്‍ പോവുന്ന നെടുങ്കയം.ഭാഗ്യമുണ്ടെങ്കില്‍ വന്യജീവികളെയും കാണാം. സാഹസികതയെ സ്നേഹിക്കുന്നവര്‍ക്കും പ്രകൃതിയെ സ്നേഹിക്കുന്നവര്‍ക്കും ഏറ്റവും അനുയോജ്യമായ വിരുന്നാണ് നെടുങ്കയം ഒരുക്കിയിരിക്കുന്നത്.

നമ്മള് ഇപ്പോള്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത് നിലമ്പൂര്‍ കനോലി പ്ലോട്ട് എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിതമായ തേക്ക് തോട്ടത്തിന്റെ മുമ്പിലൂടെയാണ്.

ഏകദേശം 5.765 ഏക്കര്‍ വിസ്തൃതി ഉണ്ട് ഇതിന് ബ്രിട്ടീഷ് ഭരണ കാലത്ത് തേക്ക് തടികളുടെ ആവശ്യാര്‍ത്ഥം അന്നത്തെ വന പരിപാലനോദ്യോഗസ്ഥന്‍ ആയ ചാത്തു മേനോന് ആണ് 1846-ല്‍ കനോലി പ്ലോട്ട് നിര്‍മ്മാണം തുടങ്ങിയത്.

(പ്രധാന പരിപാടി നെടുങ്കയം സന്ദര്‍ശനമായത് കൊണ്ട് കനോലി പ്ലോട്ടിലേക്ക് നമുക്ക് വേറൊരു ദിവസം പോവാം)

നമ്മള് ഇപ്പോള്‍ നില്‍ക്കുന്നത് നെടുങ്കയം ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ മുന്‍പിലാണ് ഇവിടെ നിന്നും സന്ദര്‍ശന ടിക്കറ്റ് എടുക്കണം.

സന്ദര്‍ശന ടിക്കറ്റ് എടുത്തതിന് ശേഷം നെടുങ്കയം ഫോറസ്റ്റ് ചെക്ക് പോസ്റ്റ് മറികടന്നു തേക്കിന് കാടിനകത്ത് കൂടി പോവുന്ന റോഡിലൂടെ യാത്ര തുടരുകയാണ്

ഇതാണ് നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന്

ഇരു വശവും തേക്കിന്‍കാടുകള്‍ നിറഞ്ഞ വഴി ഒരൊറ്റ മൃഗങ്ങളെയും കാണുന്നില്ലല്ലോ
"വല്ല മുയലിനേയോ മയിലിനേയോ കണ്ടാല്‍ മതിയായിരുന്നു"
"വല്ല മുയലിനേയോ മയിലിനേയോ കണ്ടാല്‍ മതിയായിരുന്നു"

നിങ്ങളുടെ ഭാഗ്യം പോലെ ഉണ്ടാവും കണ്ടാല്‍ തന്നെ കണ്ടു എന്ന് പറയാവൂ .

കാണണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രാര്‍ഥിച്ചോളൂ.

യാത്ര തുടരുന്നു എന്താവുമോ എന്തോ , എന്തായാലും വന്നതല്ലേ

എന്തായാലും തേക്കുകളുടെ ഫോട്ടോകള്‍ എടുത്തോളൂ

വിഷമിക്കേണ്ട എത്താറായിട്ടുണ്ട്.

ദാ .. ആ കാണുന്ന വളവു തിരിഞ്ഞാല്‍ എത്തി .. !

സോറി ഈ വളവല്ല അടുത്ത വളവാണ് കുറെ കാലമായി ഇങ്ങോട്ട് വന്നിട്ട് അതോണ്ടാ.
ഹാവൂ .. കുറേ നേരത്തിനു ശേഷം ഒരു ഒഴിഞ്ഞ സ്ഥലം കണ്ടു , വേണമെങ്കില്‍ ഒന്ന് മൂത്രമൊഴിച്ചു വന്നോള്ളൂ.

എല്ലാവരും ഒഴിച്ചില്ലേ എന്നാ നമുക്ക് യാത്ര തുടരാം ല്ലേ ..!
ആ വളവു കഴിഞ്ഞാല്‍ ചിലപ്പോള്‍ ആനയെ കാണാന്‍ പറ്റുമായിരിക്കും.

സൂക്ഷിച്ചു നോക്കണ്ട അത് ആനയല്ല പാറയാണ്..., ആന പോയിട്ട് ആന പിണ്ഡം പോലുമില്ലല്ലോ .. ഹി ഹി ഹി

അങ്ങോട്ടു നോക്കൂ നമ്മുടെ മുമ്പിലൂടെആരോ ബൈക്കില്‍ പോവുന്നുണ്ട്

ഇവിടെ ഒരു മരം വീണു കിടക്കുന്നുണ്ടല്ലോ

ഹ ഹ .. ഇത് വീണു കിടക്കുന്നതല്ല വില്ക്കാന് വേണ്ടി മുറിച്ചിട്ടേക്കുന്ന തേക്കു തടികളാണ്.

ഇവിടെ നിന്നും തേക്കിന് തടികള്‍ ആവശ്യമുള്ളവര്‍ ലേലം വിളിച്ച് എടുക്കയാണ് പതിവ് എന്നാണ് എനിക്കറിയാന്‍ കഴിഞ്ഞത്.

പോവാം പോവാം ധൃതി കൂട്ടല്ലേ ..ഇപ്പോള്‍ എത്തും ട്ടോ ..!

ഇത് അത്ര വല്ല്യ തേക്കൊന്നുമല്ല നമ്മള് പോരുന്ന വഴിക്ക് കണ്ടത് പോലുള്ള ഒരു തേക്കാണ് താഴെ നിന്നും മുകളിലേക്ക് ഫോട്ടോ എടുത്തത് കൊണ്ടാണ് ഭയങ്കര നീളം ഉള്ളത് പോലെ തോന്നുന്നത്.

ഇനി ഞാന്‍ പറ്റിക്കില്ല നമ്മള് ഇപ്പോള്‍ എത്തും ..സത്യം.

ഇപ്പോള്‍ നമ്മള് നില്‍ക്കുന്നത് ചാലിയാര്‍ പുഴയുടെ മുകളിലൂടെ അപ്പുറത്തേക്ക് കടക്കാന്‍ വേണ്ടി പണ്ട് ബ്രിട്ടീഷുകാര്‍ നെടുങ്കയത്ത് നിര്‍മ്മിച്ച ഇരുമ്പ് പാലത്തിന്ന് മുമ്പിലാണ്. ബ്രിട്ടീഷ് എഞ്ചിനീയര്‍ ആയ ഇ.എസ് ഡോസന് സായിപ്പിന്റെ മേല്‍നോട്ടത്തില്‍ ആണിതിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. ഇതിന് അപ്പുറത്തേക്ക് സന്ദര്‍ശകരുടെ വാഹനങ്ങള്‍ കയറ്റി വിടില്ല.
പാലത്തിനടുത്ത് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു
'' 1938-ല്‍ ഇംഗ്ലീഷുകാരനായ ഫോറസ്റ്റ് എഞ്ചിനിയര്‍ ഈ കയത്തില്‍ മുങ്ങി മരിച്ചതാണ് രേഖാമൂലമുള്ള ആദ്യത്തെ വിവരം. അതിനുശേഷം പല സന്ദര്‍ശകരും ഈ കയത്തില്‍ നിന്നും ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടിട്ടുണ്ട്. നിര്‍ഭാഗ്യം കൊണ്ട് ഈ കയത്തില്‍ മുങ്ങിപോയവര്അനവധിയാണ്. ഏറ്റവും അവസാനം ഈ കയത്തില്‍ മരണപ്പെട്ടത് 2007 സെപ്തംബര്‍ 12-ന് കോഴിക്കോട്ടുകാരനായ ഫത്തഹുദ്ധീന് ആണ്. ഈ കയത്തിലെ എക്കാലത്തെയും അവസാനത്തെ ദുരന്തവും ഇതായിരിക്കട്ടെ'' .
'' 1938-ല്‍ ഇംഗ്ലീഷുകാരനായ ഫോറസ്റ്റ് എഞ്ചിനിയര്‍ ഈ കയത്തില്‍ മുങ്ങി മരിച്ചതാണ് രേഖാമൂലമുള്ള ആദ്യത്തെ വിവരം. അതിനുശേഷം പല സന്ദര്‍ശകരും ഈ കയത്തില്‍ നിന്നും ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടിട്ടുണ്ട്. നിര്‍ഭാഗ്യം കൊണ്ട് ഈ കയത്തില്‍ മുങ്ങിപോയവര്അനവധിയാണ്. ഏറ്റവും അവസാനം ഈ കയത്തില്‍ മരണപ്പെട്ടത് 2007 സെപ്തംബര്‍ 12-ന് കോഴിക്കോട്ടുകാരനായ ഫത്തഹുദ്ധീന് ആണ്. ഈ കയത്തിലെ എക്കാലത്തെയും അവസാനത്തെ ദുരന്തവും ഇതായിരിക്കട്ടെ'' .

ഈ കയത്തില്‍ ഇറങ്ങുന്നത് കര്‍ശനമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് നെടുങ്കയം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്.

പാലത്തിന്റെ കൈവരികല്ക്കിടയിലൂടെയുള്ള ഒരു കാഴ്ച്ച

ഇതും പാലത്തിന്റെ മുകളില്‍ നിന്നും നോക്കുമ്പോള്‍ കാണുന്ന ഒരു കാഴ്ച്ചയാണ്.

അങ്ങനെ നമ്മള് പുഴയുടെ അരികിലെത്തി

ദാ ആ കാണുന്നതാണ് നമ്മള് വന്ന ഇരുമ്പ് പാലം

ദേ ... അങ്ങോട്ടു നോക്കിക്കേ അവിടെ ഒരു ചെറിയ വീട് പോലെ കാണുന്നില്ലേ അത് തേക്കിന് തടികള്‍ ഉപയോഗിച്ച് ഡോസന് സായിപ്പ് നിര്‍മ്മിച്ച ബംഗ്ലാവാണ്.
നമുക്ക് കുറച്ചു കൂടി ഉള്ളിലോട്ടു പോയി നോക്കാം ചിലപ്പോള്‍ ആനയും മറ്റും ഉണ്ടാവാന്‍ സാധ്യത ഉണ്ട്.

ഇതെന്തൊരു മരമാ .. ഹിഹിഹി കാണാന്‍ നല്ല രസമുണ്ടല്ലേ ..!

ഇത് നമ്മള് ഇപ്പോള്‍ കണ്ട മരം തന്നെയാണ് ഒരു ഫുള്‍ സൈസ് ഫോട്ടോക്ക് പോസ് ചെയ്തു തന്നപ്പോള്‍ എടുത്തതാ .

ഇവിടെ കാണുന്ന മരങ്ങളുടെ പേരുകളൊന്നും എന്നോട് ചോദിക്കരുത് .

ഇതും ഒരു മരം തന്നെയാണ് .. ഒരുപാട് മരങ്ങള്‍ കൂടി ചേര്‍ന്നുണ്ടായത് പോലെ അല്ലെ ..!

വെറുതെ ഒരു രസത്തിന് വഴിമുടക്കി വീണു കിടന്നിരുന്ന ഒരു മരത്തിന്റെ ഫോട്ടോയാ.

കണ്ടോ ആ കാണുന്ന മരത്തിന്റെ ഇലകള്‍ കണ്ടാല്‍ മുരിങ്ങയില പോലെയാ

അങ്ങോട്ടു നോക്കൂ മരങ്ങള്‍ക്കിടയില്‍ ഒരു അഹങ്കാര മരം നില്‍ക്കുന്നത് കണ്ടില്ലേ .

പുഴയുടെ അരികത്ത് ഇത് പോലുള്ള ഒരുപാട് മരങ്ങള്‍ ഉണ്ട്

നക്ഷത്ര പൂവ്

ഇതാണ് ചുണ്ടങ്ങ കായ.
നമ്മള് ഇപ്പോള്‍ പൂ കണ്ട ചെടിയുടെ കായയാണ്.
നമ്മള് ഇപ്പോള്‍ പൂ കണ്ട ചെടിയുടെ കായയാണ്.

ദേ .. ഒരു ചെറിയ മരം വെള്ളത്തില്‍ കിടക്കുന്നു

ഒഴുകുന്ന പുഴയുടെ നടുവില്‍ കണ്ട കുറച്ചു ചെടികള്‍

നമ്മള് വീണ്ടും പാലത്തിന്റെ മുകളില്‍ എത്തി. വരൂ ഇനി നമുക്ക് കുറച്ചു കാഴ്ച്ചകള്‍ കൂടി കാണാന്‍ ബാക്കിയുണ്ട്.
ഇതാണ് ഡോസന് സായിപ്പിന്റെ ശവ കുടീരം
ഇതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു
"ഇ.എസ്. ഡോസന് , ഐ.എഫ്.ഇ.എസ്
ജനനം 1897 - മരണം 1938
ഇംഗ്ലീഷ്കാരനായ മിസ്റ്റര്‍... ഇ.എസ്.ഡോസന് 1922 മുതല്‍ ഇന്ത്യന്‍ ഫോറെസ്റ്റ് എഞ്ചിനീയറിംഗ് സര്‍വ്വീസില്‍ ആയിരുന്നു 1938-ല്‍ നെടുംകയം പുഴയില്‍ നീന്തി കുളിക്കവേ അദ്ദേഹം ഒരപകടത്തില്‍പെട്ടു മുങ്ങി മരിച്ചു. നെടുംകയം വനവും താന്‍ രൂപകല്‍പ്പന ചെയ്തു നിര്‍മ്മിച്ച ഗാര്‍ഡര്‍ പാലവും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ വിധവയുടെ അപേക്ഷയനുസരിച്ച് ഡോസന്റെ മൃതദേഹം ഇവിടെത്തന്നെ സംസ്കരിച്ചു.
ഇതാണ് ആനപന്തി എന്ന് പറയുന്നത് ഇപ്പോള്‍ ഇവിടെ ആനകളെന്നുമില്ല , ആദ്യ കാലങ്ങളില്‍ കാട്ടില്‍ നിന്നും പിടികൂടുന്ന ആനകളെ മെരുക്കാന്‍ വേണ്ടിയാണത്രേ ഈ കൂട് ഉപയോഗിച്ചിരുന്നത്.
ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ ഇനി കാട്ടിലൂടെ പോവാനുള്ള സൗകര്യമുണ്ട് പക്ഷേ സമയം അതിക്രമിച്ചതിനാല്‍ നമുക്ക് ഇന്ന് അവിടേക്ക് പോവാന്‍ സാധിക്കില്ല.

എന്തായാലും നമുക്ക് ഈ നെടുങ്കയം യാത്ര ഇവിടെ അവസാനിപ്പിക്കാം.....!
യാത്ര വന്നവരെല്ലാം നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താന്‍ മറക്കരുതേ...!
യാത്ര വന്നവരെല്ലാം നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താന്‍ മറക്കരുതേ...!
നല്ല സുന്ദരന്‍ സ്ഥലമാണ്.
ReplyDeleteഞാനും പോയിട്ടുണ്ട്.
ഫോട്ടോസ് എല്ലാം നന്നായി
അഭിപ്രായത്തിന് നന്ദി ..!
Deleteനല്ല സ്ഥലമാണു.
ReplyDeleteമുല്ല അഭിപ്രായം അറിയിച്ചതിന് നന്ദി ..!
Delete'' 1938-ല്‍ ഇംഗ്ലീഷുകാരനായ ഫോറസ്റ്റ് എഞ്ചിനിയര്‍ ഈ കയത്തില്‍ മുങ്ങി മരിച്ചതാണ് രേഖാമൂലമുള്ള ആദ്യത്തെ വിവരം. അതിനുശേഷം പല സന്ദര്‍ശകരും ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും അവസാനം ഇവിടെ മരിച്ചത് 2007 സപ്തംബര്‍ 12-ന് കോഴിക്കോട്ടുകാരനായ ഫത്തഹുദ്ധീന് ആണ. ഈ കയത്തിലെ എക്കാലത്തെയും അവസാനത്തെ ദുരന്തവും ഇതായിരിക്കട്ടെ'' .
ReplyDeleteഎന്റെ അയൽവാസി ആയിരുന്ന ഈ ഫത്തഹുദ്ധീന്റെ മരണം ഇന്നും ഒരു വേദനയായിമനസ്സിൽ നിൽക്കുന്നു ....(കോഴിക്കോട്ടുകാരൻ അല്ലെങ്കിലും (മലപ്പുറം ജില്ല) ബോർഡർ ആണ് ....)
എന്തായാലും യാത്ര വിവരണം നന്നായി .....
അഭിപ്രായം അറിയിച്ചതിന് നന്ദി ... ഞാനും ഒരു പ്രാവശ്യം ഇവിടെ നിന്നും രക്ഷപ്പെട്ടിട്ടുണ്ട് ...!
Deleteകുറച്ചു വെള്ളം കുടിച്ചു അത്രയേ ഉള്ളൂ ..!
Nice
ReplyDeleteഅഭിപ്രായം അറിയിച്ചതിന് നന്ദി ..!
Delete'' 1938-ല്‍ ഇംഗ്ലീഷുകാരനായ ഫോറസ്റ്റ് എഞ്ചിനിയര്‍ ഈ കയത്തില്‍ മുങ്ങി മരിച്ചതാണ് രേഖാമൂലമുള്ള ആദ്യത്തെ വിവരം. അതിനുശേഷം പല സന്ദര്‍ശകരും ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും അവസാനം ഇവിടെ മരിച്ചത് 2007 സപ്തംബര്‍ 12-ന് കോഴിക്കോട്ടുകാരനായ ഫത്തഹുദ്ധീന് ആണ. ഈ കയത്തിലെ എക്കാലത്തെയും അവസാനത്തെ ദുരന്തവും ഇതായിരിക്കട്ടെ'' .
ReplyDeleteഎന്റെ അയൽവാസി ആയിരുന്ന ഫത്തഹുദ്ധീന്റെ മരണം ഇന്നും വേദനയോടെ ഓർക്കുന്നു (കോഴിക്കോട് ജില്ല അല്ലേലും (മലപ്പുറം ജില്ല - കോഴിക്കോട് ജില്ല ബോർഡർ ))
യാത്ര ഉഷാറായി ...
എന്റെ അയൽവാസി ആയിരുന്ന ഫത്തഹുദ്ധീന്റെ മരണം ഇന്നും വേദനയോടെ ഓർക്കുന്നു
ReplyDelete(കോഴിക്കോട് ജില്ല അല്ലേലും (മലപ്പുറം ജില്ല - കോഴിക്കോട് ജില്ല ബോർഡർ ))
യാത്ര ഉഷാറായി ...
better to give the route map.
ReplyDeleteഅഭിപ്രായത്തിന് നന്ദി സുഭാഷ ഭായ് ..!
Deletebetter to give route map
ReplyDeleteഈ സ്ഥലത്ത് പോയിട്ടില്ല ..എന്തായാലും സംഭവം കലക്കി .. കൂടുതൽ ഫോട്ടോകളും കുറച്ചു വിവരണങ്ങളും ..കൊള്ളാം വ്യത്യസ്തമായ ഒരു യാത്രാ വിവരണമാണ് കേട്ടോ ഇത് .. ആശംസകൾ ..
ReplyDeleteആശംസകള്‍ക്കും അഭിപ്രായത്തിന്നും നന്ദി പ്രവീണ്‍ ഭായ് ..!
Deleteഞാന്‍ ഇതുവരെ കണ്ടിട്ടില്ല ഈ സ്ഥലം.. പക്ഷെ ഫോട്ടോഗ്രാഫിയിലൂടെ.. ചെറിയ ചെറിയ വിവരണത്തിലൂടെ ശെരിക്കും ഒരു യാത്ര ചെയ്ത അനുഭവം.. വളരെ നന്നായിരിക്കുന്നു.. അഭിനന്ദനങ്ങള്‍..
ReplyDeleteഅടുത്ത ട്രിപ്പ് എങ്ങോട്ടാണാവോ? ഞാനും വരുന്നുണ്ടേ ബ്ലോഗ്ഗിലൂടെ ഉള്ള യാത്രക്ക് .. ബസ്സില്‍ ഇരുന്നാല്‍ ചര്ദിക്കും.. :)
ചേച്ചി അടുത്ത യാത്ര തീരുമാനിച്ചിട്ടില്ല .. എന്തായാലും യാത്രകള്‍ അവസാനിക്കില്ല ..!
Deleteഅഭിപ്രായം അറിയിച്ചതിനും അഭിനന്ദങ്ങള്‍ക്കും നന്ദി
സംഭവം കലക്കി...ഫോട്ടോസ് വളരെ നന്നായിരിക്കുന്നു.അഭിനന്ദങ്ങള്‍...
ReplyDeleteതാങ്ക്സ് ജസില്‍ അഭിപ്രായത്തിന്നും അഭിനന്ദനങ്ങള്‍ക്കും നന്ദി .. :)
DeleteRiyas ji....
ReplyDeletekidilan .... ithu nilamburinte tourisathinu upakaaraprathamaakum,,,
koodutha sthalangalum vivarangalum pratheeshikunnu
ശാബില്‍ ഭായ് അഭിപ്രായം അറിയിച്ചതിന് നന്ദി.
Deleteതീര്‍ച്ചയായും കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം ..!
റിയാസ് ജി
ReplyDeleteകിടിലന്‍ എന്നു പറയാതെ വയ്യ.
nilambur ടൂറിസത്തിന് ഇതും ഒരു വഴികാട്ടി ആകും .
കൂടുതല്‍ സ്ഥലങ്ങളും വിവരങ്ങളും പ്രതീഷിക്കുന്നു .
ശാബില്‍ ഭായ് അഭിപ്രായം അറിയിച്ചതിന് നന്ദി.
Deleteതീര്‍ച്ചയായും കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം ..!
നിലമ്പൂരിലെ തേക്കുതോട്ടത്തെപ്പറ്റി വായിച്ചറിഞ്ഞിട്ടുണ്ട്.
ReplyDeleteഇത്രയും ഫോട്ടോകള്‍ കാണുന്നത് ഇപ്പോഴാണ്.
കനോലി എന്നത് ഒരു സായിപ്പിന്റെ പേരാണോ?
അതേ അജിത് ഭായ് നമ്മള് ഇപ്പോള്‍ കണ്ടത് കനോലി പ്ലോട്ടിന്റെ കുറച്ചു ഭാഗങ്ങള്‍ മാത്രമേ ഉള്ളൂ ..കൂടുതലായും കണ്ടത് നെടുങ്കയം ആണ്. കനോലി പ്ലോട്ട് സ്ഥിതി ചെയ്യുന്നത് നമ്മള് യാത്ര തുടങ്ങിയ സ്ഥലത്ത് (ആദ്യം കാണിച്ച ഫോട്ടോ) നിന്നും ഇടതു വശത്ത് കൂടി അര കിലോമീറ്റര്‍ പോവണം.
Deleteകനോലി പ്ലോട്ട് എന്ന് പേര് വരാന്‍ കാരണം അന്നത്തെ മലബാര്‍ കളക്റ്റര്‍ എച്ച്.വി കനോലി ആയിരുന്നു.
അദ്ദേഹം മുന്‍കയ്യെടുത്താണ് ഈ തേക്ക് തോട്ടം നിര്‍മ്മിച്ചത്.
ഇദ്ദേഹം ഒരു സായിപ്പ് തന്നെയായാണ് ആദ്യ കാല മലബാറിന്റെ പുരോഗതിക്ക് ഇദ്ദേഹത്തിന്റെ സേവനം വളരെ വലുതായിരുന്നു.
പക്ഷേ ഇദ്ദേഹം മമ്പുറം തങ്ങളെ നാട് കടത്താന്‍ ഉത്തരവിറക്കിയത് പ്രകാരം അന്നത്തെ മാപ്പിള കലാപകാരികള്‍ കോഴിക്കോടുള്ള അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
Thanks for the details, Riyas
Deleteബ്ലോഗില്‍ വന്നു അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തന്ന് സഹായിക്കുന്നതിന്ന്. നന്ദി ഞാന്‍ അങ്ങോട്ടാണ് പറയേണ്ടത്. .
Deleteതാങ്കളെ പോലുള്ളവരുടെ പ്രോത്സാഹനങ്ങള്‍ ആണ് വീണ്ടും അടുത്ത പോസ്റ്റിനുള്ള പ്രചോദനം ..!
വളരെ നന്നായിരിക്കുന്നു ... ഒരു രൂപ പോലും ചിലവില്ലാതെ നെടുംകയം സന്ദര്‍ശിക്കാന്‍ അവസരം തന്നതിന് നന്ദി റിയാസ് ഭായ് ..!
ReplyDeleteഅഭിപ്രായത്തിന്ന് നന്ദി കുമാര്‍ ഭായ് .. :)
Deleteസുന്ദരമായ സ്ഥലം
ReplyDeleteനുമ്മടെ അടുത്താണ് ഇതെല്ലാം
ഞാനും ഏകദേശം നിലമ്പൂര്‍ അടുത്താണ്..!
Deleteഅഭിപ്രായം അറിയിച്ചതിന് നന്ദി ഷാജു ഭായ് .. :)
ഇതൊരു പ്രേതക പോസ്റ്റ് ആയല്ലോ ,കേട്ടിട്ടേ ഒള്ളൂ .ഒന്ന് വന്നു കാണണം
ReplyDeleteവരുമ്പോള്‍ എന്നെ വിളിക്കാന്‍ മറക്കരുത്. ഞാന്‍ നാട്ടില്‍ ഉണ്ടെങ്കില്‍ നമുക്ക് ഒന്നിച്ച് പോവാം അങ്ങോട്ട്..
Deleteഅഭിപ്രായത്തിന്ന് നന്ദി അനീഷ് ഭായ്..!
സന്തോഷം ഈ നവംബര്‍,ഡിസംബര്‍,ജനുവരി എനി ചാന്‍സ് ?
Deleteനമുക്ക് ആലോചിക്കാം ഞാന്‍ ഇപ്പോള്‍ സൌദിയില്‍ ആണ് ... ഭാഗ്യമുണ്ടെങ്കില്‍ ഡിസംബര്‍ , ജനുവരി മാസങ്ങളില്‍ എത്താന്‍ കഴിഞ്ഞാല്‍. നമുക്ക് ആലോചിക്കാം .
Deleteതീര്‍ച്ചയായും നാട്ടില്‍ എത്തിയാന്‍ ഞാന്‍ ബന്ധപ്പെടാം. :)
ആഹ ഹ ..
ReplyDeleteസംഗതി ഇക്കിഷ്ട്ടായി ...
വായിക്കാന്‍ രസം ഉണ്ട് ,അവിടെ പോയത് പോലെ ഒരു ഫീല്‍ ..
അഭിപ്രായം അറിയിച്ചതിന് നന്ദി നൂറുദ്ധീന്‍ ഭായ് .. :)
Deleteനന്നായിട്ടുണ്ട് റിയാസ്,പിന്നെ എന്റെ വീട് നിലംബൂരായതുകൊണ്ട് നെടുങ്കയം എന്നത് വളരെ എളുപ്പത്തിൽ പോയിവരാവുന്ന ഒരിടമായിരുന്നു.നിന്റെ ഈ വിവരണം വായിച്ചപ്പോൾ എന്റെ ചെറുപ്പകാലത്ത് കരുളായി വാരിക്കലിൽ നിന്നും വാടകക്ക് സൈക്കിൾ എടുത്ത് നെടുങ്കയം പോകാറുള്ളത് ഒരു സിനിമ കാണുന്നത് പോലെ മനസ്സിൽ ഓടി എത്തി.ആ ഓർമകളെ തിരികെ കൊണ്ടുവരാൻ സാഹചര്യമൊരുക്കിയതിന് റിയാസിനു നന്ദി.
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് നന്ദി നാസറിക്ക ..:)
Deleteസചിത്ര യാത്രാവിവരണം പുതിയ ഒരു അനുഭവം തന്നെ... അഭിനന്ദനങ്ങള്‍ ...
ReplyDeleteഅഭിനന്ദനങ്ങള്‍ക്കും അഭിപ്രായത്തിന്നും നന്ദി MK ഭായ്..:)
Deleteഞാന്‍ ഇതുവരെ പോയിട്ടില്ല ഇവിടെ. ഒരു ദിവസം പോകണം ശരിക്കും ഒരു യാത്ര ചെയ്ത ഫീലിംഗ്
ReplyDeleteസുനി ചേച്ചി അഭിപ്രയത്തിന്ന് നന്ദി ...!
Deleteതീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് .. :)
നമ്മുടെ അടുത്തുള്ള സ്ഥലമായത് കൊണ്ട് ഒരുപാട് തവണ അവിടെ പോയിട്ടുണ്ട്. എങ്കിലും ഒരു 6,7 വര്‍ഷങ്ങള്‍ക്കിപ്പുറം നെടുങ്കയത്തെക്കുറിച്ച് ഫോട്ടോ സഹിതമുള്ള നിന്റെ വിവരണം വിവരണം എന്നെ ഒരുപാട് പഴയ ഓര്‍മ്മകളില്‍ കൊണ്ടെത്തിച്ചു. യാത്രാവിവരണം വളരെ നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍
ReplyDeleteഅഭിപ്രായവും അഭിനന്ദനവും അറിയിച്ചതിന് നന്ദി നൌഫല്‍ ഭായ് ..!
Deletegood one bhai..its a first time experience like reading through seeing...good going..next time u can try kakkadam poyil...all the best..
ReplyDeleteSure Sandeep Bhai i will try my best level ...thank you for your comment and wishes ..:)
Deleteഗുഡ് നന്നായിട്ടുണ്ട്. നെടുംകയം നേരിട്ടു പോയ ഒരു ഫീല്‍ എഴുത്ത് തുടരുക
ReplyDeleteഅഭിപ്രായം അറിയിച്ചതിന്ന് നന്ദി മുഹമ്മദ് ഭായ് ..!
Deleteനല്ല വിവരണവും ഫോട്ടോകളും ., അവതരണം കുരച്ചു കൂടി രസകരമാക്കാമായിരുന്നു എന്ന് തോന്നി...
ReplyDeleteആശംസകൾ
തീര്‍ച്ചയായും ശ്രമിക്കാം ആരിഫ് ഭായ് ... അഭിപ്രായം അറിയിച്ചതിനും ആശംസകള്‍ക്കും നന്ദി .. :)
Deleteതീര്‍ച്ചയായും വളരെയേറെ ഇഷ്ട്ടപെട്ടു, ഇത് കാണുമ്പോൾ തീര്‍ച്ചയായും വീണ്ടും അവിടെക്ക് പോകാൻ തോന്നും.
ReplyDeleteഅഭിപ്രായം അറിയിച്ചതിന് നന്ദി സഫീര്‍ ഭായ് .. :)
Deleteനിങ്ങള്‍ ആണല്ലേ നിലബൂര്‍ ആര്യവല്ലി കോവിലകത്തെ ശ്യാം മോഹന്‍ എന്ന ആ ചെറുപ്പക്കാരന്... ഹി ഹി
ReplyDeleteയാത്ര വളരെ നന്നായി... രസമായി വായിച്ചു.
പിന്നെ ആ കാണുന്ന ചെറിയ കായയാണ് ചുണ്ടങ്ങ. ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ വാങ്ങിച്ചു എന്ന ബനാന ടോകിലെ നായകന്.
കൊള്ളാം കൊള്ളാം ...ചുണ്ടങ്ങയാണല്ലേ അത് ..ആരാ ഈ ശ്യാം മോഹന്‍ ..?
Deleteഅഭിപ്രായത്തിന്ന് നന്ദി ശ്രീജിത്ത് ഭായ് ..!
കൊള്ളാം .. ഫോട്ടോസ് എല്ലാം ഉഷാര്‍... യാത്രകള്‍ ഇനിയും പോയ് വരൂ.. നല്ല അസ്സല് ഫോട്ടോസും പോരട്ടെ... btw ഒരു മുയലുകുഞ്ഞിനെ പോലും കണ്ടില്ല അല്ലെ???
ReplyDeleteനമ്മള് പോയ സ്ഥലങ്ങള്‍ എപ്പോഴും ആള്പെരുമാറ്റം ഉള്ള സ്ഥലമാണ് ...ആ ആന പന്തിയുടെ അപ്പുറത്ത് ആദിവാസികള്‍ താമസിക്കുന്ന ഒരു കോളനി കൂടിയുണ്ട് .. :)
Deleteകുറച്ചു കൂടി ഉള്ളിലോട്ടു പോയാല്‍ കൂടുതല്‍ കാഴ്ച്ചകളും മൃഗങ്ങളേയും കാണാം ..!
അഭിപ്രായം അറിയിച്ചതിന്ന് നന്ദി ആര്‍ഷ ... :)
ഏതൊരാൾക്കും എളുപ്പത്തിൽ ഗ്രഹിക്കാൻ പറ്റുന്ന തരത്തിൽ ഒരു യാത്രാവിവരണം..
ReplyDeleteഅഭിപ്രായതിന്ന് നന്ദി അന്നുസ് ... :)
Deleteനെടുങ്കയം കൊള്ളാം.
ReplyDeleteഅഭിപ്രായതിന്ന് നന്ദി ഉണ്ണികൃഷ്ണന് ഭായ് .. :)
Deleteഎന്റെ നാട് ഞങ്ങളുടെ സ്വന്തം നിലമ്പൂര്‍, നിലംബുരിനെ കുറിച്ച് എഴുതുമ്പോള്‍ കനോലി പ്ലോട്ട്, നിലംബൂര് തേക്ക് മ്യുസിയം ഇവയെ കുറിച്ചല്ലേ ആദ്യം എഴുതേണ്ടത്, അത് പോലെ അട്യാന്പാറ വാട്ടര്‍ ഫാള്‍സ് ഇങ്ങിനെ എത്ര എഴുതാന്‍ ഉണ്ട്.എന്തായാലും വളരെ നന്നായിട്ടുണ്ട്.
ReplyDeleteതീര്‍ച്ചയായും നിലമ്പൂരിലെ മറ്റു സ്ഥലങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം റിയാസ് ഭായ് .. :)
Deleteഅഭിപ്രായത്തിന്ന് നന്ദി ... :)
വളരെ നല്ല വിവരണം
ReplyDelete