എന്താണ് ഷെയര്‍ മാര്‍ക്കറ്റ്‌ ..?

ഷെയര്‍ (സ്റ്റോക്ക്‌) മാര്‍ക്കറ്റിനെ കുറിച്ച് മലയാളത്തില്‍ ചെറിയൊരു  വീഡിയോ, ഷെയര്‍ മാര്‍ക്കറ്റ് എന്താണെന്ന് അറിയാത്തവര്‍ക്ക് പോലും വളരെ സിമ്പിളായി ആദ്യം മുതല്‍ അവസാനം വളരെ വ്യക്തമായി മനസ്സിലാക്കാം. എല്ലാവരും കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായം കമന്റ്‌ ബോക്സില്‍ എഴുതാനും ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.

ചാനല്‍ ലിങ്ക് മരുഭൂമിയിലെ പുഷ്പ സൗരഭ്യം - യാമ്പു പുഷ്പമേള


സൗദി അറേബ്യയുടെ തുറമുഖ നഗരമായ യാംബുവില്‍ എട്ടു വര്‍ഷങ്ങളായി നടത്തപ്പെട്ടുന്ന പുഷ്പമേളയുടെ തുടര്‍ച്ചയായി ഈ വര്‍ഷവും (2014)  നടത്തപെട്ട പുഷ്പമേള മനോഹാരിത കൊണ്ടും ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനി എന്ന ബഹുമതി കൊണ്ടും ഗിന്നസ് ബുക്ക്‌ ലോക റെക്കോര്‍ഡില്‍ ഇടം പിടിക്കുകയും ചെയ്തു.


ഇപ്പോള്‍ നിലവിലുള്ള റെക്കോര്‍ഡ്‌ തിരുത്തിക്കുറിച്ചു കൊണ്ടുള്ള ഈ പുഷ്പ പരവതാനി ഒരുക്കിയിരിക്കുന്നത് 10712.75 ചതുരശ്ര മീറ്ററില്‍ ഏഴു വിധത്തിലുള്ള മൂന്ന് ലക്ഷത്തിലധികം ചെടികളാല്‍ ക്രമീകരിച്ചിരിക്കുന്നു.പുഷ്പാലങ്കാര വര്‍ണനകള്‍ കൈക്കോര്‍ത്തു കൊണ്ടുള്ള ഈ പുഷ്പ സമുദ്രമായ കാഴ്ച ഏതൊരാളുടെയും മനംകുര്‍ളിക്കുന്നത് തന്നെയാണ്.


ഫെസ്റ്റിവലിന്‍റെ ഭാഗമായി കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വിവിധ തരത്തിലുള്ള കലാപരിപാടികളും കലാവിരുന്നുകളും നടക്കാറുണ്ട്.


ജിദ്ധ,തബൂക്,മക്ക,മദീന തുടങ്ങിയ വിദൂര സ്ഥലങ്ങളില്‍ നിന്ന് പോലും പുഷ്പമേള കാണാന്‍ നിരവധി ആളുകള്‍ യാംബൂവില്‍ എത്താറുണ്ട്. 


വിവിധ തരത്തിലുള്ള പക്ഷികളും അലങ്കാര മത്സ്യങ്ങളും ചെടികളും കാഴ്ച്ചക്കാര്‍ക്ക് വേണ്ടി  പ്രദര്‍ശിപ്പിക്കുവാനും വില്‍പ്പനക്കും വേണ്ടി പാതയ്ക്കിരുവശവും കച്ചവട സ്ഥാപനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.കരകൌശല വസ്തുക്കളും അറേബ്യയുടെ തനതായ പഴമകള്‍ വിളിച്ചോതുന്നതുമായ ഒരുപാട് സ്റ്റാളുകള്‍ ഇവിടെ സജീവമായി കാണാറുണ്ട്.പ്രവേശനം പൂര്‍ണമായും സൗജന്യമാണിവിടെ പക്ഷേ ചില ദിവസങ്ങളില്‍ കുടുംബ സമേതം മാത്രമേ ഇവിടെ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ദൂര സ്ഥലങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വരുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഇതാണ്.