Wednesday, September 4, 2019

ഹബല - ഭൂമിയുടെ അറ്റം തേടിയുള്ള ഒരു യാത്ര.


സൗദി അറേബ്യയിലെ അസീര്‍ മേഖലയിലെ ഒരു ചെറിയ പർവ്വത ഗ്രാമമാണ് ഹബല. ഇവിടുത്തെ പുരുഷന്മാര്‍ അവരുടെ തലമുടിയിൽ ഉണങ്ങിയ ഔഷധ സസ്യങ്ങളുടെയും പുഷ്പങ്ങളുടെയും മാലകൾ ധരിച്ചിരുന്നത് കാരണം പുഷ്പ പുരുഷന്മാർ (the flower men) എന്ന പേരിലായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്.

അഭഹയില്‍ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ ഹബലയില്‍ എത്തിച്ചേരാം. ഓട്ടോമൻ സാമ്രാജ്യ കാലത്ത് നാട്ടുകാർ തുർക്കികളിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിച്ചപ്പോൾ ഈ ഗ്രാമം സ്ഥാപിതമായതെന്നാണ് ചരിത്ര താളുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. (ഈ സ്ഥലത്തെ ചുറ്റിപ്പറ്റി ഇത് പോലെയുള്ള വിത്യസ്തമായ പല കഥകളും നില നില്‍ക്കുന്നുണ്ട്)

പർവതക്കാഴ്ചകളും പച്ചപ്പ് നിറഞ്ഞ സസ്യജാലങ്ങളും കൊണ്ട് ഹബല അതിമനോഹരമാണ്. സമുദ്രനിരപ്പിൽ നിന്ന് 1.23 മൈൽ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പർവതത്തിന്റെ കൊടുമുടിയിൽ നിന്ന് 300 യാർഡ് താഴെയുള്ള താഴ്വരയിലാണ് പ്രധാന ഗ്രാമം സ്ഥിതിചെയ്യുന്നത്. ഒരു കാലത്ത് ഗ്രാമത്തിന് കയറു കോണിയിലൂടെ മാത്രമേ ഇവിടേക്ക് പ്രവേശിക്കാൻ കഴിയുമായിരുന്നുള്ളൂ, അതിനാലാണ് കയറിന്റെ അറബി പദമായ “ഹബൽ” എന്നതിൽ നിന്ന് ഈ പേര് ഉരുത്തിരിഞ്ഞത്.

ഒരു കാലത്ത് ഗ്രാമീണരുടെ വീടുകളായിരുന്ന ചെറിയ കുടിലുകള്‍ നിന്നിരുന്ന താഴ്വരയില്‍ പോയി നിങ്ങള്‍ക്ക് അറബിക് കോഫിയും (ഘാവ) തനതായ അറേബ്യന്‍ ഭക്ഷണങ്ങളും ആസ്വദിക്കാനുള്ള സൗകര്യവും ഇപ്പോള്‍ ഇവിടെയുണ്ട് കൂടാതെ താഴ്വരയിലേക്കുള്ള യാത്രക്ക് വേണ്ടി കേബിള്‍ കാറും സജ്ജീകരിച്ചിട്ടുണ്ട്.

ശൈത്യ കാലത്ത് മൂടൽ മഞ്ഞ് പലപ്പോഴും പർവതത്തെ വലയം ചെയ്യുമ്പോൾ ഈ ഗ്രാമം ഒരു മേഘത്തിൽ പൊങ്ങിക്കിടക്കുന്നതായി തോന്നുന്ന കാഴ്ച്ച കാണേണ്ടത് തന്നെയാണ്.

ഈ യൂട്യൂബ് ലിങ്ക് വഴി ഹബലയെ കൂടുതല്‍ അടുത്തറിയാന്‍ നിങ്ങള്‍ക്ക് സാധിക്കും.

യൂട്യൂബ് : Click Here

റൂട്ട് മാപ്പ് : Click Here

സ്നേഹത്തോടെ
റിയാസ് നെച്ചിയന്

ബാങ്ക് ലോണിന്റെ സഹായമില്ലാതെ ഒരു ബിസിനസ്സ് എങ്ങനെ തുടങ്ങാം



ബാങ്ക് ലോണിന്റെ സഹായമില്ലാതെ ഒരു ബിസിനസ്സ് എങ്ങനെ തുടങ്ങാം എന്ന് 3 മിനിറ്റിനുള്ളില്‍ മനസ്സിലാക്കാന്‍ ഈ യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്ത് നോക്കു.


ഞാന്‍ മനസ്സിലാക്കിയ ചില കാര്യങ്ങളാണ് വിഡിയോയിലൂടെ നിങ്ങള്ക്ക് മുമ്പില്‍ പങ്കു വെക്കാന്‍ ശ്രമിക്കുന്നത്, നിങ്ങളുടെ സംശയങ്ങള്‍, പ്രതികരണങ്ങള്‍, വിമര്‍ശനങ്ങള്‍ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

Monday, August 5, 2019

റിജാല്‍ അല്‍മ



അറേബ്യന്‍ പരമ്പരാഗത വാസ്തുവിദ്യക്ക് പേരുകേട്ട സൗദി അറേബ്യയില്‍ ഓരോ പ്രദേശത്തും അതിന്റേതായ പ്രത്യേകതകള്‍ ആവാഹിച്ചു കൊണ്ടുള്ള പല തരത്തിലുള്ള നിര്‍മിതികള്‍ കാണാന്‍ സാധിക്കാറുണ്ട്. അതില്‍ പെട്ട ഒരു സുപ്രധാന സ്ഥലമാണ് അസീര്‍ പ്രവിശ്യയുടെ തലസ്ഥാനമായ അബഹയ്ക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒരു പുരാതന അസീരി ഗ്രാമം പേര് റിജാല്‍ അല്‍മ. 

സൗദി പരമ്പരാഗത വാസ്തുവിദ്യയെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് റിജൽ അൽമയുടെ മനോഹരവും വർണ്ണാഭമായതുമായ വീടുകളാണ്. യെമനും ബാക്കി അറേബ്യൻ ഉപദ്വീപിനും ചെങ്കടലിനും ഇടയിലുള്ള പുരാതന വ്യാപാര പാതയിലെ വിശാലമായ താഴ്‌വരയുടെ വളവിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. 

പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തെ വിവരിക്കാൻ അസീർ എന്ന പേര് “ബുദ്ധിമുട്ടുള്ളത്” എന്ന് വിവർത്തനം ചെയ്യുന്നുവെങ്കിൽ, തണുത്ത താപനിലയും ഈർപ്പമുള്ള കാലാവസ്ഥയുമുള്ള ഇവിടം നിങ്ങളുടെ മനസ്സിനും ശരീരത്തിനും കുളിര്‍മയേകുന്നു.

നിരവധി റോഡുകളിലൂടെ സന്ദർശകർക്ക് റിജാൽ അല്‍മാ ഗ്രാമത്തിൽ എത്തിച്ചേരാം, അതിൽ ഏറ്റവും പ്രധാനം അക്കാബത് സാമയാണ്, സൗദി അറേബ്യയിലെ പ്രശസ്ത ടൂറിസ്റ്റ് സാവാ സെന്റർ വഴി അഭഹയേയും റിജാൽ അൽമയെയും ബന്ധിപ്പിക്കുന്നു. റിജാലിലേക്ക് നയിക്കുന്ന മറ്റ് രണ്ട് റോഡുകളും ഉണ്ട്, മുഹൈൽ അസീര്‍ പ്രവിശ്യയും ജാസാൻ മേഖലയിലെ ദര്‍ബ്  പ്രവിശ്യയിലേക്കും ബന്ധിപ്പിക്കുന്നു.

അറേബ്യന്‍ പഴയകാല തനിമ നില നിര്‍ത്തിക്കൊണ്ട് സന്ദര്‍ശകരെ സ്വാഗതമരുളി കാത്തിരിക്കുകയാണ് റിജാല്‍ അല്‍മാ.

ഇവിടം സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടി റൂട്ട് മാപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.




Thursday, August 1, 2019

തനോമ



മഞ്ഞില്‍ പൊതിഞ്ഞ ജുനൈപ്പര്‍ മരങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഡിസംബര്‍ മാസങ്ങളില്‍ സൗദി അറേബ്യയിലെ തനോമയിലേക്ക് വന്നോള്ളൂ. വര്‍ഷത്തില്‍ 365 ദിവസവും മഴ പെയ്തു കൊണ്ടിരിക്കുന്ന ചില സ്ഥലങ്ങള്‍ കൂടെ സന്ദര്‍ശിക്കാനുള്ള അവസരവും ഇവിടെയുണ്ട്. ഇത് വെറുമൊരു യാത്രികന്റെ സ്വപനാടനമല്ല യാഥാര്‍ത്ഥ്യമാക്കിയ യാത്രയുടെ അനുഭവമാണ്.

തെക്ക് പടിഞ്ഞാറന്‍ സൌദി അറേബ്യയിലെ ഒരു നഗരമാണ് തനോമ, സൌദിഅറേബ്യയുടെ ടൂറിസത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന അഭഹയില്‍ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ അകലെ വടക്ക് മാറിയാണ് തനോമ സ്ഥിതി ചെയ്യുന്നത് , രേഖപ്പെടുത്തിയ കണക്കുകള്‍ അനുസരിച്ച് 40000 ആളുകളാണ് ഇവിടെ വസിക്കുന്നത്. പര്‍വ്വത ചരിവുകളുടെ മുകളില്‍ പ്രകൃതിദത്ത ജലം കൊണ്ട് നിര്‍മിച്ച വെള്ളച്ചാട്ടങ്ങളും ടൂറിസ്റ്റ് വില്ലേജുകളും മ്യൂസിയങ്ങളും സഞ്ചാരികള്‍ക്ക് വേണ്ടി സുസജ്ജമായി നില കൊള്ളുന്നു. വര്‍ഷത്തില്‍ മിക്ക മാസങ്ങളിലും മിതമായ തണുപ്പും ശൈത്യ കാലത്ത് മരം കോച്ചുന്ന തണുപ്പും ഇവിടങ്ങളില്‍ അനുഭവപ്പെടാറുണ്ട്, കൂടാതെ ധാരാളം ജുനൈപ്പര്‍ മരങ്ങളുടേയും പ്രകൃതിദത്ത വനങ്ങളുടെയും കേന്ദ്രം കൂടിയാണിവിടം. പലപ്പോഴും മൂടല്‍ മഞ്ഞു കാരണം ഒരു മീറ്റര്‍ അകലത്തില്‍ കാഴ്ച സാധ്യമാവാത്ത വിധം മൂടല്‍ മഞ്ഞു മൂടി നില്‍ക്കുന്നത് സാധാരണയാണ്.

തനോമയിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.

1. Al Arbuah Park
2. Al Meger Yourist Village
3. Al Olayyan
4. Al Sharaf Park
5. Dahna Falls
6. Jabal Atherb
7. Jabal Barquq
8. Jabal Hada
9. Jabal maoma
10. Jabal Mareer
11. Namas Museum
12. Park Alheefah
13. Tanomah Waterfall
14. Wadi Nazzer
15. Waterfall Park
16. Jabal Raydan
17. Jabal Rayman

തനോമയിലേക്ക് പോവാന്‍ താലപര്യമുള്ളവര്‍ക്ക് വേണ്ടി സ്ഥലത്തിന്‍റെ റൂട്ട് മാപ്പ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്നേഹത്തോടെ 
റിയാസ് നെച്ചിയന്‍



Tanomah is a city in south-west Saudi Arabia, population 40,000. And away from Abha, a distance of 120 kilometers north. It is one of the most important resorts in Saudi Arabia and there are waterfalls made up of natural water at the top of the mountain slopes. Mild to cold weather in most months of the year and very cold in winter, a concentration of natural forests, and is famous for abundant juniper pine trees, where it rains throughout the year. Covered by the fog, which often makes the vision for a distance of 1 meter is not possible, there are a number of parks, including Alsharaf, Mnaa, Mahfar, Alerbuah, Trges, waterfalls Dahna, alhafer and Alehifah.

Sunday, March 24, 2019

മരുഭൂമിയിലെ വെള്ളച്ചാട്ടം – വാദി ലജബ്, ജിസാന്‍


മരുഭൂമിയിലെ വെള്ളച്ചാട്ടം – വാദി ലജബ്, ജിസാന്‍

പേരിലെ ആകാംഷ പോലെ തന്നെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങളും അനുഭവിച്ചിരുന്നത് കാരണം ഇത്തരമൊരു വെള്ളച്ചാട്ടത്തെ കുറിച്ച് സൌദിഅറേബ്യയുടെ ഒരിടത്തും എനിക്ക് സങ്കല്‍പ്പിക്കുവാന്‍ പോലുമാവില്ല അതും ഇത് പോലെ ഭൂരിഭാഗ പ്രദേശങ്ങളും മരുഭൂമി ആയി വ്യാപിച്ചു കിടക്കുന്ന ഈ രാജ്യത്ത്.

അതെ, അങ്ങനെ ഒരു സ്ഥലം ഇവിടെയുണ്ട് ജിസാനില്‍ നിന്ന് ഏകദേശം 128 കിലോമീറ്റര്‍ ദൂരത്തില്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകുന്ന ഒരു നദിയുടെ ഉത്ഭവസ്ഥാനം പേര് വാദി ലജബ്,  ഇവിടുത്തെ വശ്യമായ സൗന്ദര്യവും  അവിഭാജ്യമായ ഭൂമിശാസ്ത്ര രൂപങ്ങളും സന്ദര്‍ശകര്‍ക്ക് മറക്കാനാവാത്ത നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

അധികം ദുഷ്കരമല്ലാതെ കുടുംബത്തോടൊപ്പം നല്ലൊരു ട്രാക്കിംഗ് അനുഭവം ആസ്വദിക്കാനും നിങ്ങള്‍ക്ക് സാധിക്കും. എന്‍റെ പ്രിയതമയുടെ വാക്കുകളില്‍ ഈ സ്ഥലത്തെക്കുറിച്ച് അവള്‍ പറഞ്ഞത് ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെയുള്ളൊരു സ്ഥലം സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടാവും എന്ന് കരുതിയിരുന്നില്ലാ എന്നാണ്.

കൂടാതെ പ്ലാസ്റിക് മാലിന്യങ്ങള്‍ കഴിവതും ഒഴിവാക്കുകയോ അഥവാ ഉപയോഗിക്കുകയാണെങ്കില്‍ കഴിവതും മാലിന്യം നിക്ഷേപിക്കാന്‍ വേണ്ടി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വേസ്റ്റ് ബാസ്കറ്റ് ഉപയോഗിക്കുകയോ ചെയ്യുക കാരണം പ്രകൃതിയോടു കൂടുതല്‍ അടുത്തിടപഴകി സജ്ജീകരിച്ചിട്ടുള്ള ഈ വിനോദ സഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ല. അത് കൊണ്ട് ഇവിടം വസിക്കുന്ന ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥക്ക് ഒരു കോട്ടവും സംഭവിക്കാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.

സഞ്ചാരികളെ ജിസാന്‍ നിങ്ങളെ സ്വാഗതമരുളി കാത്തിരിക്കുകയാണ് മരുഭൂമിയെ ഭൂമിയിലെ സ്വര്‍ഗമാക്കിക്കൊണ്ട്.



Rout Map : Google Map

ജിസാനിനെക്കുറിച്ചുള്ള കൂടുതല്‍ വീഡിയോകള്‍ കാണാന്‍ എന്‍റെ യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക 👉 Youtube

ദര്‍ബ് ജിസാന്‍, സൗദി അറേബ്യ (Ad Darb - Jizan, Saudi Arabia)



ദര്‍ബ് ജിസാന്‍, സൗദി അറേബ്യ (Ad Darb - Jizan, Saudi Arabia)

ജിസാനില്‍ നിന്നും ജിദ്ധ – അബഹ യാത്രാ മദ്ധ്യേ ദര്‍ബില്‍ സഞ്ചാരികളെ കാത്തു വളരെ മനോഹരമായ ഒരു പാര്‍ക്കുണ്ട് ഇത് വഴി പോവുകയാണെങ്കില്‍ തീര്‍ച്ചയായും ഇവിടം സന്ദര്‍ശിക്കാതെ പോവരുത്. ജിസാനില്‍ നിന്നും ഏകദേശം 118 Km ദൂരമുണ്ട്‌ ഇവിടേക്ക്. ആഴ്ച്ചാവസാനം ആഘോഷിക്കാന്‍ സ്വദേശികളും വിദേശികളുമായ ധാരാളം ആളുകള്‍ വാരാറുണ്ടിവിടെ.



Location : Google Map

കൂടുതല്‍ വീഡിയോകള്‍ കാണാന്‍ ഇവിടം സന്ദര്‍ശിക്കുക : Youtube

ജിസാന്‍ ഹെറിറ്റേജ് വില്ലേജ് | Jizan Heritage Village


The Jazan Heritage Village captures and preserves the heritage, lifestyle, and cultural and culinary history of the whole of the Jazan province. Visitors can experience it all in numerous exhibits and interactive areas. There are also excellent handicraft displays that showcase a variety of items made with traditional handmade techniques.



Full video available here 👉 : Youtube

Location:  Google Map

Thursday, February 28, 2019

സഞ്ചാരികളെ ജിസാന്‍ വിളിക്കുന്നു


സൌദിഅറേബ്യയുടെ തെക്ക്-വടക്ക് ഭാഗത്ത് യെമാനുമായി അതിര്‍ത്തി പങ്കിട്ട് ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു തുറമുഖ നഗരമാണ് ജിസാന്‍. സഞ്ചാരികള്‍ക്ക് യാത്രാ  സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് വിമാനത്താവളവും ചരക്കു വിപണന ആവശ്യങ്ങള്‍ക്ക് വേണ്ടി തുറമുഖവും സജ്ജമാണിവിടെ. കാര്‍ഷിക മേഖലക്ക് വളരെ അനുയോജ്യമായാ ഇവിടം മാമ്പഴം, അത്തിപ്പഴം,പപ്പായ, വാഴപ്പഴം എന്നിവയെല്ലാം വളരെയധികം വിളവെടുപ്പ് നടക്കാറുണ്ട്.

കോടിക്കണക്കിന് ഡോളർ വിലയുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികളോടെയുള്ള രാജ്യത്തെ ഏറ്റവും വലിയ മെഗാ പ്രോജക്ട് മാർക്കറ്റുകളിൽ ഒന്നാണ് ജസൻ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുത്തുച്ചിപ്പിക്ക് പറ്റിയ സ്ഥലമായിരുന്നു ജസൻ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ ജസാനിൽ വ്യാപാരം കുറഞ്ഞ കാരണത്താല്‍  അൽ ഹുദൈദയിലേക്ക് നീങ്ങുകയായിരുന്നു എന്നാണു ചരിത്ര രേഖകള്‍ പറയുന്നത്.

യമനിനോട് അടുത്തിടപഴകി അതിര്‍ത്തി പങ്കിടുന്നത് കൊണ്ട് ഇവിടെയുള്ള ഭൂപ്രകൃതിയും ജീവിത രീതികളും ഭക്ഷണങ്ങളും ആളുകളുടെ സ്വഭാവും മറ്റും സൗദി അറേബ്യയുടെ മറ്റുഭാഗങ്ങളില്‍ കാണാത്ത രീതിയിലുള്ളതാണ്‌.

ഒരുപാട് പ്രകൃതിരമണീയമായ സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉള്ള സ്ഥലമാണ് ജിസാന്‍.


കൂടുതല്‍ വീഡിയോകള്‍ കാണാന്‍ ഇവിടം സന്ദര്‍ശിക്കുക (ലിങ്ക്)


സ്നേഹത്തോടെ
റിയാസ് നെച്ചിയന്‍

Popular Posts