Sunday, March 24, 2019

മരുഭൂമിയിലെ വെള്ളച്ചാട്ടം – വാദി ലജബ്, ജിസാന്‍


മരുഭൂമിയിലെ വെള്ളച്ചാട്ടം – വാദി ലജബ്, ജിസാന്‍

പേരിലെ ആകാംഷ പോലെ തന്നെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങളും അനുഭവിച്ചിരുന്നത് കാരണം ഇത്തരമൊരു വെള്ളച്ചാട്ടത്തെ കുറിച്ച് സൌദിഅറേബ്യയുടെ ഒരിടത്തും എനിക്ക് സങ്കല്‍പ്പിക്കുവാന്‍ പോലുമാവില്ല അതും ഇത് പോലെ ഭൂരിഭാഗ പ്രദേശങ്ങളും മരുഭൂമി ആയി വ്യാപിച്ചു കിടക്കുന്ന ഈ രാജ്യത്ത്.

അതെ, അങ്ങനെ ഒരു സ്ഥലം ഇവിടെയുണ്ട് ജിസാനില്‍ നിന്ന് ഏകദേശം 128 കിലോമീറ്റര്‍ ദൂരത്തില്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകുന്ന ഒരു നദിയുടെ ഉത്ഭവസ്ഥാനം പേര് വാദി ലജബ്,  ഇവിടുത്തെ വശ്യമായ സൗന്ദര്യവും  അവിഭാജ്യമായ ഭൂമിശാസ്ത്ര രൂപങ്ങളും സന്ദര്‍ശകര്‍ക്ക് മറക്കാനാവാത്ത നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

അധികം ദുഷ്കരമല്ലാതെ കുടുംബത്തോടൊപ്പം നല്ലൊരു ട്രാക്കിംഗ് അനുഭവം ആസ്വദിക്കാനും നിങ്ങള്‍ക്ക് സാധിക്കും. എന്‍റെ പ്രിയതമയുടെ വാക്കുകളില്‍ ഈ സ്ഥലത്തെക്കുറിച്ച് അവള്‍ പറഞ്ഞത് ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെയുള്ളൊരു സ്ഥലം സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടാവും എന്ന് കരുതിയിരുന്നില്ലാ എന്നാണ്.

കൂടാതെ പ്ലാസ്റിക് മാലിന്യങ്ങള്‍ കഴിവതും ഒഴിവാക്കുകയോ അഥവാ ഉപയോഗിക്കുകയാണെങ്കില്‍ കഴിവതും മാലിന്യം നിക്ഷേപിക്കാന്‍ വേണ്ടി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വേസ്റ്റ് ബാസ്കറ്റ് ഉപയോഗിക്കുകയോ ചെയ്യുക കാരണം പ്രകൃതിയോടു കൂടുതല്‍ അടുത്തിടപഴകി സജ്ജീകരിച്ചിട്ടുള്ള ഈ വിനോദ സഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ല. അത് കൊണ്ട് ഇവിടം വസിക്കുന്ന ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥക്ക് ഒരു കോട്ടവും സംഭവിക്കാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.

സഞ്ചാരികളെ ജിസാന്‍ നിങ്ങളെ സ്വാഗതമരുളി കാത്തിരിക്കുകയാണ് മരുഭൂമിയെ ഭൂമിയിലെ സ്വര്‍ഗമാക്കിക്കൊണ്ട്.



Rout Map : Google Map

ജിസാനിനെക്കുറിച്ചുള്ള കൂടുതല്‍ വീഡിയോകള്‍ കാണാന്‍ എന്‍റെ യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക 👉 Youtube

No comments:

Post a Comment

താങ്കളുടെ വിലയേറിയ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.

Popular Posts