Wednesday, September 4, 2019

ഹബല - ഭൂമിയുടെ അറ്റം തേടിയുള്ള ഒരു യാത്ര.


സൗദി അറേബ്യയിലെ അസീര്‍ മേഖലയിലെ ഒരു ചെറിയ പർവ്വത ഗ്രാമമാണ് ഹബല. ഇവിടുത്തെ പുരുഷന്മാര്‍ അവരുടെ തലമുടിയിൽ ഉണങ്ങിയ ഔഷധ സസ്യങ്ങളുടെയും പുഷ്പങ്ങളുടെയും മാലകൾ ധരിച്ചിരുന്നത് കാരണം പുഷ്പ പുരുഷന്മാർ (the flower men) എന്ന പേരിലായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്.

അഭഹയില്‍ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ ഹബലയില്‍ എത്തിച്ചേരാം. ഓട്ടോമൻ സാമ്രാജ്യ കാലത്ത് നാട്ടുകാർ തുർക്കികളിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിച്ചപ്പോൾ ഈ ഗ്രാമം സ്ഥാപിതമായതെന്നാണ് ചരിത്ര താളുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. (ഈ സ്ഥലത്തെ ചുറ്റിപ്പറ്റി ഇത് പോലെയുള്ള വിത്യസ്തമായ പല കഥകളും നില നില്‍ക്കുന്നുണ്ട്)

പർവതക്കാഴ്ചകളും പച്ചപ്പ് നിറഞ്ഞ സസ്യജാലങ്ങളും കൊണ്ട് ഹബല അതിമനോഹരമാണ്. സമുദ്രനിരപ്പിൽ നിന്ന് 1.23 മൈൽ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പർവതത്തിന്റെ കൊടുമുടിയിൽ നിന്ന് 300 യാർഡ് താഴെയുള്ള താഴ്വരയിലാണ് പ്രധാന ഗ്രാമം സ്ഥിതിചെയ്യുന്നത്. ഒരു കാലത്ത് ഗ്രാമത്തിന് കയറു കോണിയിലൂടെ മാത്രമേ ഇവിടേക്ക് പ്രവേശിക്കാൻ കഴിയുമായിരുന്നുള്ളൂ, അതിനാലാണ് കയറിന്റെ അറബി പദമായ “ഹബൽ” എന്നതിൽ നിന്ന് ഈ പേര് ഉരുത്തിരിഞ്ഞത്.

ഒരു കാലത്ത് ഗ്രാമീണരുടെ വീടുകളായിരുന്ന ചെറിയ കുടിലുകള്‍ നിന്നിരുന്ന താഴ്വരയില്‍ പോയി നിങ്ങള്‍ക്ക് അറബിക് കോഫിയും (ഘാവ) തനതായ അറേബ്യന്‍ ഭക്ഷണങ്ങളും ആസ്വദിക്കാനുള്ള സൗകര്യവും ഇപ്പോള്‍ ഇവിടെയുണ്ട് കൂടാതെ താഴ്വരയിലേക്കുള്ള യാത്രക്ക് വേണ്ടി കേബിള്‍ കാറും സജ്ജീകരിച്ചിട്ടുണ്ട്.

ശൈത്യ കാലത്ത് മൂടൽ മഞ്ഞ് പലപ്പോഴും പർവതത്തെ വലയം ചെയ്യുമ്പോൾ ഈ ഗ്രാമം ഒരു മേഘത്തിൽ പൊങ്ങിക്കിടക്കുന്നതായി തോന്നുന്ന കാഴ്ച്ച കാണേണ്ടത് തന്നെയാണ്.

ഈ യൂട്യൂബ് ലിങ്ക് വഴി ഹബലയെ കൂടുതല്‍ അടുത്തറിയാന്‍ നിങ്ങള്‍ക്ക് സാധിക്കും.

യൂട്യൂബ് : Click Here

റൂട്ട് മാപ്പ് : Click Here

സ്നേഹത്തോടെ
റിയാസ് നെച്ചിയന്

3 comments:

  1. ഒട്ടും അറിയാത്തൊരു ഭൂപ്രദേശത്തെപ്പറ്റി വായനയിലൂടെ അറിയാൻ കഴിഞ്ഞു.. :-)

    ബ്ലോഗേഴ്സ് ഗ്രൂപ്പിൽ ലിങ്ക് കണ്ടാണ് ഇവിടെയെത്തിയത്. ഫോളോ ചെയ്തിട്ടുണ്ട്. ബാക്കിയുള്ളതും വഴിയേ വായിക്കാം കേട്ടോ...

    ReplyDelete
  2. ഒട്ടും അറിയാത്തൊരു ഭൂപ്രദേശത്തെപ്പറ്റി വായനയിലൂടെ അറിയാൻ കഴിഞ്ഞു.. :-)


    ബ്ലോഗേഴ്സ് ഗ്രൂപ്പിൽ ലിങ്ക് കണ്ടാണ് ഇവിടെയെത്തിയത്. ഫോളോ ചെയ്തിട്ടുണ്ട്. ബാക്കിയുള്ളതും വഴിയേ വായിക്കാം കേട്ടോ...

    ReplyDelete

താങ്കളുടെ വിലയേറിയ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.

Popular Posts