കുഞ്ഞാണിയുടെ സ്വപ്നാടനങ്ങള്‍ (കടല്‍ ~ ഭാഗം - 2)


കരയില്‍ നിന്നും സമുദ്രാര്‍ത്തികള്‍ ഭേദിച്ചു കൊണ്ടുള്ള യാത്ര ആകാശത്ത് നിന്നും ഭൂമിയിലേക്ക്‌ മേഘപാളികള്‍ക്കിടയിലൂടെ പറന്നിറങ്ങുന്ന പ്രതീതിയാണ് എനിക്ക് അനുഭവപ്പെടുന്നത്.

വലിയ വലിയ പര്‍വതങ്ങളും ചെറിയ കുന്നുകളും പവിഴപുറ്റുകളും പലതരം ചെടികളുമെല്ലാം കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്.

അപ്പോഴും എനിക്ക് ഉത്തരം കിട്ടാത്ത ഒരു കാര്യം മേര്‍മീന്‍ എന്നെ എങ്ങോട്ടാണ് കൊണ്ട് പോവുന്നത് എന്താണ് അവന്റെ യാത്രാ ഉദ്ദേശം എന്നായിരുന്നു എന്‍റെ മനസ്സില്‍..,...!

അവനാണെങ്കില്‍ ഒരു കാര്യവും പറയുന്നില്ല. യാത്രാരംഭത്തില്‍ അവന്‍ പറഞ്ഞിരുന്നു അവന്‍ പറയുന്നത് വരെ ഒന്നും ചോദിക്കുകയോ പറയുകയോ അരുതെന്ന്.

അതെന്തിനാണെന്ന് എനിക്കറിയില്ല .. ആ ..എന്തായാലും ചോദിക്കാന്‍ സമയമുണ്ടല്ലോ ..!

ഒരു വലിയ കുന്നിറങ്ങി ഞങ്ങള്‍ താഴെ ഒരു പാറപ്പുറത്ത് വന്നിരുന്നു.

ഞാന്‍ മനസ്സില്‍ പറഞ്ഞ കാര്യം അവന്‍ കേട്ടപോലെ എന്നോടവന്‍ പറഞ്ഞു. ഞാന്‍ നിന്നോട് സംസാരിക്കാതിരുന്നത് ഞങ്ങളുടെ സമുദ്ര നിയമ പ്രകാരം നമ്മള്‍ നില്‍ക്കുന്ന ഈ കുന്നിന്‍ മുകളില്‍ നീ ഒരു തിളങ്ങുന്ന പാറക്കെട്ട് കണ്ടോ അതിന്‍റെയും കരയുടെയും ഇടയില്‍ ഞങ്ങള്‍ക്ക് സംസാരിക്കുവാന്‍ സാധിക്കില്ല.

മുകളില്‍ നില്‍ക്കുന്ന തിളങ്ങുന്ന പാറക്കെട്ടിലേക്ക് ഞാന്‍ ഒന്നുകൂടി മുഖമുയര്‍ത്തി നോക്കി ശരിയാ നല്ല തിളക്കമുണ്ട്.

ജലത്തിന്‍റെ ഉപരിതലത്തില്‍ നിന്നും തിരമാലകല്‍ക്കിടയിലൂടെ ആഴങ്ങളിലേക്ക് ഊഴ്ന്നിറങ്ങുന്ന സൂര്യ രശ്മികളും തുറന്നു നില്‍ക്കുന്ന ചിപ്പികള്‍ക്കുള്ളിലെ പവിഴങ്ങളില്‍ തട്ടിത്തെറിക്കുന്ന വര്‍ണശഭളമായ കാഴ്ചകള്‍ ജീവിതത്തില്‍ ആദ്യമായി കാണുകയാണ് ഞാന്‍ .

ഏകദേശം ജലോപരിതലത്തില്‍ നിന്നും ഒരുപാട് കിലോ മീറ്ററുകള്‍ താഴെയായിട്ടുണ്ടാവും ഞങ്ങള്‍..,

ഇനിയും ഒരുപാട് ദൂരം നമുക്ക് സഞ്ചരിക്കേണ്ടതുണ്ട് എന്നവന്‍ പറഞ്ഞു ...!

എന്തായാലും മുകളില്‍ നിന്നും താഴെ വന്നതിലുള്ള വീര്‍പ്പു മുട്ടലും കൈകാല്‍ വിറയലും കുറച്ചു കുറവുണ്ടെന്ന് എനിക്ക് തോന്നി.

ശരി .. എന്നാല്‍ നമുക്ക് യാത്ര തുടരാം ...!

അവന്‍ എന്‍റെ വലതു കൈ പിടിച്ചു കൊണ്ട് ഞങ്ങള്‍ നിന്നിരുന്ന പാറക്കൂട്ടങ്ങള്‍ക്ക് സമാന്തരമായി നിന്നിരുന്ന ഇടവഴിയിലൂടെ മെല്ലെ നീങ്ങി കൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ക്കഭിമുഖമായി സ്വര്‍ണ നിറത്തിലുള്ള കുഞ്ഞു മത്സ്യങ്ങള്‍  നിരനിരയായി ഞങ്ങളുടെ ശരീരത്തില്‍ മെല്ലെ തഴുകി കൊണ്ട്  യാത്രയാക്കുന്നുണ്ടായിരുന്നു...!


10 comments:

 1. തുടരും അതിന്റെ ആവശ്യം ഉണ്ടോ പെട്ടെന്ന് പോയി കണ്ടു വരാര്‍ന്നു :(

  ReplyDelete
  Replies
  1. അതെന്താ അനീഷ്‌ ഭായ് അങ്ങനെ ... എന്‍റെ യാത്ര എന്നാല്‍ ഒറ്റയടിക്ക് പോയി വരാനുള്ളതല്ലല്ലോ ...!

   അഭിപ്രായം അറിയിച്ചതിന്ന്‍ നന്ദി .. :)

   Delete
 2. പ്രതീക്ഷയോടെ കാത്തിരിക്കുന്നു...

  ReplyDelete
  Replies
  1. തീര്‍ച്ചയായും അന്നുസ് ..!

   അഭിപ്രായത്തിന് നന്ദി .. :)

   Delete
 3. എങ്ങോട്ടാ മെര്‍മീനേ.........?

  ReplyDelete
  Replies
  1. എനിക്കറിയില്ല അജിത്‌ ഭായ് ...കൂടെ പോവുക തന്നെ


   എന്തായാലും അവസാനം ഉണ്ടാവാതിരിക്കില്ലല്ലോ ...:)

   Delete
 4. യാത്രയിൽ അനുഭവപ്പെട്ട കാഴ്ച്ചാവിവരണങ്ങൾ കുറഞ്ഞുപോയി. യാത്രികന് അനുഭവപ്പെട്ട ആശ്ചര്യം കഥാകാരന് വെളിവാക്കാൻ കഴിഞ്ഞിട്ടില്ല. ഒന്നാം ഭാഗത്തിൽ അഭിപ്രായം എഴുതിയപ്പോൾ അംഗീകാരത്തിന് ശേഷം അഭിപ്രായം വെളിവാകും എന്ന് കണ്ടു. അപ്പോൾ കരുതിയത് രണ്ടാം ഭാഗത്തിൽ അഭിപ്രായം പറയുകയേ വേണ്ട എന്നാണ്. കുറ്റവും,കുറവും ചൂണ്ടിക്കാട്ടിയാൽ അത് സ്വീകരിക്കാൻ തയ്യാറാകുക. മൂന്നിൽ എന്താണെന്ന് നോക്കട്ടെ...

  ReplyDelete
  Replies
  1. ഹേയ് തുമ്പി ഒന്നാം ഭാഗത്തില്‍ താങ്കള്‍ പറഞ്ഞിരുന്ന അഭിപ്രായത്തിന്ന് മറുപടി പറയാന്‍ വൈകിയതില്‍ ക്ഷമിക്കണം.

   ഞാന്‍ വിമര്‍ശനങ്ങളേയും കുറ്റപ്പെടുത്തലുകളേയും വളരെ സ്വാഗതാര്‍ഹാമായി തന്നെ ഏറ്റെടുക്കുന്ന പ്രകൃതക്കാരനാണ്.താങ്കളെ പോലെയുള്ളവരുടെ വിലയിരുത്തലുകളും ഉപദേശങ്ങളുമാണ് കൂടുതല്‍ നല്ല രീതിയില്‍ എഴുതാനും അവതരിപ്പിക്കാനും ഉതകുന്ന ശക്തി എന്നാണു എന്‍റെ വിശ്വാസം.

   അപ്രിയകരമായ വല്ല സമീപനവും എന്‍റെ ഭാഗത്ത്‌ നിന്ന് സംഭവിച്ചുവെന്ന് താങ്കള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ തിരുത്തണം എന്ന് വളരെ താഴ്മയോടെ ഇവിടെ ഉണര്‍ത്തുന്നു.

   അഭിപ്രായം അറിയിച്ചതിന്നും തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചതിനും നന്ദി ... :)

   Delete
 5. Replies
  1. അഭിപ്രായം അറിയിച്ചതിന്ന്‍ നന്ദി ...:)

   Delete

താങ്കളുടെ വിലയേറിയ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.