കുഞ്ഞാണിയുടെ സ്വപ്നാടനങ്ങള്‍ (കടല്‍ ~ ഭാഗം - 3)


തുടര്‍ന്നുള്ള യാത്രകളില്‍ ഇനി സൂര്യനെ കാണില്ല കാരണം സൂര്യപ്രകാശത്തിന് കടന്നു ചെല്ലാന്‍ സാധിക്കാത്ത സ്ഥലത്ത് കൂടിയാണ് നാം യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്.

മുകളിലേക്ക് നോക്കിയപ്പോള്‍ സൂര്യപ്രകാശം കടന്നു വന്നിരുന്ന ജലപാതകള്‍ ഇരുളടഞ്ഞു പോവുന്നത് കാണാമായിരുന്നു.

പക്ഷെ എന്‍റെ പ്രതീക്ഷകള്‍ക്ക് വിപരീതമായി അടിത്തട്ടിലേക്ക് അടുക്കും തോറും ചെറിയ ചെറിയ പ്രകാശ വര്‍ഷിനികളായ സസ്യങ്ങളും ജന്തുക്കളും എന്നെ നോക്കി ചിരിച്ചു നില്‍ക്കുന്നത് പോലെ തോന്നി.

അത് തോന്നലല്ല ... സത്യം തന്നെയാണ് ഇവകള്‍ സ്വയം പ്രകാശിക്കുകയാണ്.

ഞങ്ങള്‍ക്ക് പ്രകാശപൂരിതമായ വഴികള്‍ ഒരുക്കിയും ഞങ്ങളെ അനുഗമിച്ചാനയിച്ചു കൊണ്ടും യാത്രക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു തന്നു.

കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ കുറച്ചു കുന്നുകള്‍ക്കു നടുവില്‍ നിലാവ് പരന്ന ആകാശം പോലെ കാണുന്നുണ്ട് അവിടെയാണ് മേര്‍മീന്‍ താമസിക്കുന്ന സ്ഥലം അവിടെ അവന്‍ മാത്രമല്ല അവന്‍റെ ഭാര്യയും ബന്ധുക്കളും സൂഹൃത്തുക്കളും നാട്ടുകാരും എല്ലാവരും ഉണ്ട്.


ആഴിയില്‍ താമസിക്കുന്നവര്‍ വെളുത്ത് തുടുത്ത് നല്ല ഒത്ത ശരീരമുള്ളവര്‍ ആണ് .

എനിക്ക് തോന്നുന്നത് വെള്ളത്തില്‍ താമസിക്കുന്നത് കാരണമായിരിക്കും ഇവരിങ്ങനെ അല്ലെ ..?


ശരീരത്തില്‍ ഒരു നൂല്‍ബന്ധം പോലുമില്ലാത്ത ആളുകള്‍ ഇവിടെ പരസ്പരം ആവശ്യമില്ലാത്ത നോട്ടമോ വാക്കുകളോ ഒന്നും എനിക്ക് ഇത്ര നേരത്തെ ഇടപെടലുകളില്‍ തോന്നിയില്ല.

കാമം എന്നത് ഒരു രോഗമല്ല ഇണകള്‍ തമ്മിലുള്ള വികാരമാണെന്നുള്ളത്തിനുള്ള ഒരു നല്ല ഉദാഹരണമായിരുന്നു ഇവരുമൊത്തുള്ള ഈ അല്‍പ്പ സമയം.

അവനെ ആദ്യമായി കണ്ടപ്പോള്‍ അവന്‍ പറഞ്ഞ കാര്യം എനിക്ക് ഓര്‍മ്മ വന്നു "പരസ്പരം നാം ആരാണെന്ന് നമുക്ക് മനസ്സിലായാല്‍ ഉടുതുണിയുടെ ആവശ്യമില്ല എന്ന്".

ഇനി നമുക്ക് ഇവന്‍റെ വീട്ടിലേക്കു പോവാം ഇവന്‍റെ വീട് ഇവിടെ നിന്നും കുറച്ചു കൂടി മാറി ഒരു ചെറിയ കുന്നിന്‍ മുകളില്‍ ആണ് അവിടെ അവന്‍റെ ഭാര്യയും അവനും മാത്രമേ താമസിക്കുന്നുള്ളൂ.

ഞങ്ങള്‍ ചെല്ലുന്ന സമയത്ത് മുടിയിഴകള്‍ പരിപാലിച്ചു നില്‍ക്കുകയായിരുന്ന അവളുടെ മുഖത്ത് അവന്‍ മൂന്ന് ദിവസം അവിടെ ഇല്ലാതിരുന്നതിന്‍റെ വിഷമം നിഴലിച്ചു കാണുന്നുണ്ടായിരുന്നു.

എങ്കിലും കൂടെ വന്ന എന്നെ അതിന്‍റെ നീരസം ആറിയിക്കാതെ വളരെ സന്തോഷപൂര്‍വമായ വിരുന്ന് ഒരുക്കി സല്‍ക്കരിച്ചു.

തല്‍ക്കാലം എനിക്ക് പോവേണ്ട സമയമായി പക്ഷെ എന്നെ യാത്രയാക്കാന്‍ അവന് വരാന്‍ സാധിക്കില്ല കാരണം ഇവരുടെ ജീവിതത്തില്‍ രണ്ടു തവണ മാത്രമേ ജലോപരിതലത്തില്‍ വരാന്‍ സാധിക്കുകയുള്ളൂ.

എങ്കിലും അവന്‍ എന്നെ വരുന്ന വഴിയിലുള്ള കുന്നിന്‍ മുകളില്‍ കണ്ട തിളങ്ങുന്ന പാറക്കെട്ടുകള്‍ക്കടിയില്‍ വരെ യാത്രയാക്കാന്‍ വന്നിരുന്നു.

ഇനി ഈ ജീവിതത്തില്‍ അവനെ കാണാന്‍ കഴിയുമോ എന്നൊന്നും എനിക്കറിയില്ല എങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും സാധ്യമാവും എന്ന് ഉറപ്പില്ലാത്ത കാഴ്ചകള്‍ കാണിച്ചു തന്ന ഒരു നല്ല തോഴനായി എന്നും എന്‍റെ മനസ്സില്‍ അവന്‍ ഉണ്ടാവും.

..ശുഭം

ഒന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

6 comments:

 1. മോനെ ദിനേശാ..
  നല്ല ഒരു ത്രെഡ്, കുറെ കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. കടലിന്‍റെ പശ്ചാത്തലം ഒക്കെ കുറെ കൂടി വിശദമാക്കാമായിരുന്നു.

  ReplyDelete
  Replies
  1. ശരിയാ ശ്രീജിത്ത്‌ ഏട്ടാ ... ഇതിലുള്ള കൂടുതലുകളും കുറവുകളും വിലയിരുത്തേണ്ടത് നിങ്ങളെ പോലുള്ളവരല്ലേ .

   പോരായ്മകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അറിയിക്കണം.

   അഭിപ്രായം അറിയിച്ചതിന്ന്‍ നന്ദി .. :)

   Delete
 2. സംഭവം കുറെ കാര്യങ്ങള്‍ കൂടി പറയാമായിരുന്നു...മനോഹരമായ ഭാവനകള്‍ കുറെ കൂടി ചിറകു വിരിച്ചു പറക്കണമായിരുന്നു.തുടരും തുടരും എന്ന് പറഞ്ഞതു വെറുതെ ആയാലോ ദെ കിടക്കണ് ശുഭം. നല്ലൊരു ചിന്തയാണ് ,ആശംസകള്‍

  ReplyDelete
  Replies
  1. എന്‍റെ ഭാവനകള്‍ നാമ്പിട്ടു വരുന്നതേയുള്ളൂ ... താങ്കളെ പോലുള്ളവരുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും കൂടുതല്‍ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ എന്നെ സഹായിക്കും എന്നുള്ള വിശ്വാസത്തോടെ....!

   അഭിപ്രായത്തിന്ന് നന്ദി അനീഷ്‌

   Delete
 3. വളരെ മനോഹരമക്കാമായിരുന്നു. നല്ല വിഷയം. വിവരണങ്ങളും സംഭാഷണങ്ങളും വളരെ ഹ്രസ്വമായിപ്പോയി.

  ReplyDelete
  Replies
  1. തീര്‍ച്ചയായും ഇനി മുതല്‍ ഇത് പോലുള്ള കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കാം ....!

   അഭിപ്രായത്തിന്ന് നന്ദി തുമ്പി.. :)

   Delete

താങ്കളുടെ വിലയേറിയ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.